താൾ:CiXIV269.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 259

ൎത്താവിനെക്കൊണ്ടു മാത്രമെ താലികെട്ടിക്കാവു എ
നാണ ഞാൻ പറയുന്നതിന്റെ താല്പൎയ്യം.

രാ-മെ-സംബന്ധക്കാരൻ വരുന്നവരെ കല്യാണം കഴി
ക്കാതെ കാത്തുകൊണ്ടിരിക്കെണമെന്നുവെക്കുന്നതാ
യാൽ പിന്നെ കല്യാണം വെണമെന്നില്ല- മിക്ക പെ
ൺകുട്ടികൾക്കും ഓരൊ കുപ്പായം തുന്നിച്ചുകൊടുത്താ
ൽ മതിയാവുന്നതാണ- ഈ അടിയന്തരം ഋതുസ്നാന
ത്തിന് മുമ്പായി വെണ്ടതാണെന്നും വല്ല സംഗതി
വശാലും ഇതിനു മുടക്കംവന്നു ഋതുവാകുന്നപക്ഷം
ആ സ്ത്രീയെ ജാതിഭ്രഷ്ടയായി നിൎത്തണമെന്നും വി
ധിയുണ്ട- എന്നാൽ ഈ രാജ്യാചാരപ്രകാരം സാധാ
രണയായി സ്ത്രീകൾക്ക സംബന്ധക്കാരുണ്ടാകുന്നത
അധികവും അവരുടെ യൌവനകാലത്തിൽ മാത്ര
മാണ-പരദെശ സമ്പ്രദായത്തെ അനുസരിച്ചുള്ള
ശൈശവ സംബന്ധം വളരെ ദുൎല്ലഭം മാത്രമെയുള്ളു-
ചില സ്ത്രീകൾക്ക നിൎഭാഗ്യവശാൽ ജീവാവസാനംവ
രെ സംബന്ധക്കാരനെ കിട്ടാതെയും വരാറുണ്ട-സം
ബന്ധക്കാരൻ ഉണ്ടാകാത്തതകൊണ്ട നമ്മുടെ സ്ത്രീ
കൾക്ക യാതൊരപരാധവും ബാധിക്കുന്നതും അല്ല-
ഋതുസ്നാനം ഒന്നാമതായിട്ട കഴിയുന്നതിനു മുമ്പായി
കല്യാണം കഴിച്ചു താലികെട്ടാതിരുന്നാൽ മാത്രമെ
ദൊഷമുള്ളു- അതകൊണ്ട സംബന്ധക്കാരൻ താലി
കെട്ടെണമെന്നു പറയുന്നത നടക്കാത്ത കാൎയ്യമാണ.

ക-ന_നമ്മുടെ ഈ ഭാരതഖണ്ഡത്തിൽ പണ്ടുപണ്ടെ ന
ടന്നുവരുന്ന സമ്പ്രദായവും നടവടിയും ആലൊചി
ച്ചാൽ ഞാൻ പറയുന്നത കെവലം യുക്തമാണെന്ന
സമ്മതിക്കെണ്ടതാണ- സ്ത്രീകളുടെ മംഗല്യസൂത്രം വി
ശെഷ മുഹൂൎത്തത്തിന്ന ഭൎത്താക്കന്മാരുടെ കൈകൊ
ണ്ട കെട്ടെണമെന്നാണ നമ്മുടെ പൂൎവ്വൻമാർ നിശ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/271&oldid=194656" എന്ന താളിൽനിന്ന് ശേഖരിച്ചത്