താൾ:CiXIV269.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 249

ടും ഒരുമിച്ചു ഇറങ്ങിപ്പൊയി- പൊകുന്ന വഴിക്ക ഓരൊ സ
ങ്കടാവസ്ഥയെ പറഞ്ഞ പരിതപിച്ചും കൊണ്ട എല്ലാവരും
അയ്യാപ്പട്ടരുടെ മഠത്തിൽ എത്തി അന്നെത്തെ രാത്രി ഒരു
സംവത്സരംപൊലെ കഴിച്ചുകൂട്ടി- പിറ്റെന്നാൾ രാവിലെ
നാലുപെരുംകൂടി കൊന്തിമെനൊൻ അവർകളെ ചെന്ന
കണ്ടു എല്ലാ വിവരവും അദ്ദെഹത്തെ അറിയച്ചു. ഒടുവി
ൽ അന്ന്യായം നടത്തുവാൻ മനസ്സില്ലെന്ന പറഞ്ഞ അ
യ്യാപ്പട്ടര ഹരജിയും മടങ്ങിമെടിച്ചു. എമ്പ്രാന്തിരി നാല
ഞ്ചുദിവസം പ്രയാസെന കഴിച്ചുകൂട്ടിയതിന്റെ ശെഷം
ശാന്തിപ്രവൃത്തിക്ക വെറെ ഒരു എമ്പ്രാന്തിരിയെ ബതൽവെ
ച്ചുകനക മംഗലത്തെക്ക എനി മടങ്ങിവരില്ല എന്ന നിശ്ച
യത്തൊടുകൂടി തന്റെ സ്വന്ത രാജ്യത്തിലെക്ക തന്നെ പൊ
യി. കൊച്ചമ്മാളുവിന്റെ വൃതാനുഷ്ഠാനവും ഗംഗാസ്നാനം
മുതലായ സൽകൎമ്മങ്ങളും മെലിൽഅതുനിമിത്തംസിദ്ധിച്ച
നന്മകളും വെറെ ഒരദ്ധ്യായത്തിലെക്ക നിൎത്തി വെക്കെണ്ടി
വന്നിരിക്കുന്നു.


———

32

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/261&oldid=194634" എന്ന താളിൽനിന്ന് ശേഖരിച്ചത്