താൾ:CiXIV269.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം.

പുത്തൻ മാളികക്കൽ വെച്ചുണ്ടായ
വലിയൊരു കാൎയ്യാലൊചന.

നാം പ്രസ്താവിച്ചുവരുന്ന സംഗതികൾ സംഭവിച്ചിട്ടുള്ള
കാലത്ത പുത്തൻമാളികക്കൽ നമ്മുടെ കഥാനായികയാ
യ മീനാക്ഷിക്കുട്ടികൂടാതെ വെറെയും മൂന്നു പെൺകുട്ടികൾ
ഉണ്ടായിരുന്നു. അവരിൽ കാൎത്ത്യായിനിയും മാധവിയും
റാണിയമ്മയുടെ പുത്രിമാരും എല്ലാവരിലും ഇളയവളായ
കൊച്ചുലക്ഷ്മി പാറുക്കുട്ടി അമ്മയുടെ രണ്ടാമത്തെ സന്താന
വും ആകുന്നു. മീനാക്ഷിക്കുട്ടിയും നാണിയമ്മയുടെ സീമ
ന്ത പുത്രിയായ കാൎത്ത്യായിനിയും തമ്മിൽ പ്രായംകൊണ്ട
ആറ മാസത്തെ മൂപ്പിളമ മാത്രമെയുള്ളു- മാധവിയും കൊ
ച്ചുലക്ഷ്മിയും ചെറിയ കുട്ടികളാകക്കൊണ്ട താലികെട്ട കല്യാ
ണം അവൎക്ക ഇതുവരെ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. നാണി
യമ്മയുടെ ഭൎത്താവും ഭൂരി ദ്രവ്യസ്ഥനും ബഹു ധാരാളിയും
ആയ രാമുക്കുട്ടി മെനൊൻ മെല്പറഞ്ഞ രണ്ട കുട്ടികളുടെ
താലികെട്ടടിയന്തരം കൂടുന്ന വെഗത്തിൽ കഴിച്ചുകൂട്ടെണ
മെന്നുള്ള താല്പൎയ്യത്തൊടുകൂടി ഇപ്പൊൾ നാലഞ്ച മാസമാ
യിട്ട ഗൊപാല മെനൊനെ തിരക്കിക്കൊണ്ടിരിക്കയാണ
ചെയ്യുന്നത- സൊമെശ്വരം സബ് റജിസ്ത്രാരും വടക്കെ മ
ലയാളത്തിൽ ശ്രുതിപ്പെട്ട ഒരു വലിയ തറവാട്ടുകാരനും പാ
റുക്കുട്ടിയുടെ ഭൎത്താവും ആയ കെ- സി- കരുണാകരൻ ന
മ്പ്യാർ മെൽ പ്രസ്താവിച്ച വിഷയത്തെപ്പറ്റി ഇതവരെ യാ
തൊന്നും പറകയുണ്ടായിട്ടില്ല- കൊച്ചുലക്ഷ്മിക്ക മൂന്ന വയ
സ്സ മാത്രമെ പ്രായമായിട്ടുള്ളു എന്ന വിചാരിച്ചതകൊണ്ടാ
യിരിക്കാം ഇദ്ദെഹം രാമുക്കുട്ടിമെനൊനെപ്പൊലെ തിരക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/262&oldid=194636" എന്ന താളിൽനിന്ന് ശേഖരിച്ചത്