താൾ:CiXIV269.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 ഒന്നാം അദ്ധ്യായം

അവർ കേവലം അധൎമ്മഭീരുക്കളാണ. ചാർച്ചയിലും
ചേർച്ചയിലും ഉള്ള ആളുകൾക്ക വല്ല ഗുണവുംചെ
യ്യുന്നതായാൽ ജനങ്ങൾ അപവാദം പറയുമെന്ന
ഭയപ്പെട്ട ഈ തരക്കാർ ആ വക യാതൊന്നും ചെ
യ്യില്ല. തന്റെ യജമാനൻ ഈ തരക്കാനായി
രിക്കാം. അങ്ങിനെയാണെങ്കിൽ അതിന്ന പരിഭവം
വിചാരിപ്പാനില്ല. അല്ലാഞ്ഞാൽ നീതിന്യായം എ
ങ്ങിനെ നടക്കും.

കണ്ടപ്പൻ— ഞാൻ ഇതൊക്കെ പറഞ്ഞത യജമാനന്റെ
നേരെയുള്ള പരിഭവം കൊണ്ടല്ല. എന്റെ വ്യസ
നം നിങ്ങളോട പറഞ്ഞു എന്നെയുള്ളൂ നിങ്ങൾ ഇ
തൊന്നും യജമാനനൊട പറയെണ്ട.
ഗോവിന്ദൻ— ഞാൻ ആ വകക്കാരനല്ല. കണ്ടതും കേ
ട്ടതും പറയുന്ന സ്വഭാവം എനിക്കില്ല. താൻതന്റെ
പരാധീനം പറഞ്ഞതല്ലെ? ഞാൻ സ്വകാൎയ്യവ
ർത്തമാനം ചോദിക്കട്ടെ? താൻ എന്നോട പരമാൎത്ഥ
പറയുമോ?

കണ്ടപ്പൻ— അമ്മയാണ ഞാൻ നിങ്ങളോട നേര പറ
യാതിരിക്കില്ല. നിങ്ങളെ എനിക്ക വലിയൊരു സ്നേ
ഹം തോന്നുന്നു. നിങ്ങളെ വിട്ട<lb/പ പോവാൻ എനിക്ക മനസ്സ വരുന്നില്ല.

ഗോവിന്ദൻ— അതിരിക്കട്ടെ. അത എനിക്കും സന്തോ
ഷം തന്നെ. ഈ കാണുന്ന സാധനമെല്ലാം യ
ജമാനൻ വില കൊടുത്ത മേടിച്ചതോ? അതല്ല വ
ല്ലവരോടും സമ്മാനമായി മേടിച്ചതൊ?

കണ്ടപ്പൻ— എല്ലാം പണം കൊടുത്ത വാങ്ങിയതാണ.
സമ്മാനം എന്ന ശബ്ദം പടിവാതിൽ കടന്ന ഈ തൊടിക്കുള്ളിൽ വരാറില്ല. അത യജമാനന കേട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/26&oldid=194029" എന്ന താളിൽനിന്ന് ശേഖരിച്ചത്