താൾ:CiXIV269.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

224 പതിനൊന്നാം അദ്ധ്യായം

വിച്ചത ? എഴുതിയയച്ചിട്ടുണ്ടായിരുന്നപ്രകാരം ഞാ
ൻ എത്തുവാൻ താമസിച്ച പോയതകൊണ്ടൊ ?

മീ-കുട്ടി- വരാൻ താമസിച്ചതകൊണ്ട മുഷിഞ്ഞു അക
ത്ത തന്നെ നില്പാൻ എനിക്ക അത്രയും വിഭാഗതയി
ല്ലെ ? കാരണും അച്ഛനതന്നെ അറിയാം.

കുഞ്ഞിശ്ശങ്കരമേനോൻ - (ചിരിച്ചുകൊണ്ട) ഞാനും കൂടി
ഒരുമിച്ചുണ്ടായതകൊണ്ടായിരിക്കാം പുറത്ത വരാ
തെയിരുന്നത- അതാണ കാരണമെങ്കിൽ ഇപ്പൊഴും
ആയൊരുതടസ്ഥം അങ്ങനെതന്നെയല്ലെ നില്ക്കു
ന്നത.

മീനാക്ഷിക്കുട്ടി ഇതിന്നു യാതൊരുത്തരുവും പറയാതെ
യും കഞ്ഞിശ്ശങ്കരമേനോമെന്റെ മുഖത്ത ദ്രഷ്ടി മാത്രം പോലും
അൎപ്പണം ചെയ്യാതെയും സലജ്ജയായി മുഖംതാഴ്ത്തിക്കൊ
ണ്ടു നിന്നു.

കു-കൃ-മേ- ഇദ്ദേഹം ആരാണെന്ന നീ അറിഞ്ഞുവൊ?
മീ-കുട്ടി- എന്താണഛാ- കേട്ടാലും എനിക്കു മനസ്സിലാവി
ല്ലെ ? ജ്യേഷ്ടൻ ഒരുമിച്ച താമസിക്കുന്നവിവരം
മുമ്പതന്നെ അറിഞ്ഞിരിക്കുന്നു. അഛന എനി
എന്നപോണം ? അത കേൾക്കട്ടെ.

കുഞ്ഞിശ്ശങ്കരമേനോൻ മനസ്സുകൊണ്ട വിചാരിക്കയാ
യി. എന്റെ വൎത്തമാനം പറയുന്നതിലും കേൾക്കുന്നതി
ലും ഇവൾക്ക ലേശം രസമില്ലെന്നാണ തോന്നുന്നത.
സംസാരിച്ചുകൊണ്ടിരുന്ന വിഷയംതന്നെ മാറിക്കുളഞ്ഞു.
എനിക്കൊ അങ്ങിനെയല്ലെല്ലൊ- എന്താണ മീനാക്ഷി
ക്കുട്ടി ? ഇങ്ങിനെയായാൽ മതിയൊ ? നിന്നോട് സംസാ
രിപ്പാൻ എനിക്ക എത്ര കൌതുകം ഉണ്ട ? ".

കു. കൃ. മേ- (പിന്നെയും) എനിക്ക നാലഞ്ച ദിവസം ക
ഴിഞ്ഞിട്ട പോയാൽ മതി, അതിരിക്കട്ടെ- നീ അപ്പ
ക്ക ഇയ്യിടയിൽ ഒരു എഴുത്തയക്കയുണ്ടായൊ ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/236&oldid=194573" എന്ന താളിൽനിന്ന് ശേഖരിച്ചത്