താൾ:CiXIV269.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം 225

മീ. കുട്ടി- ജ്യേഷ്ടന്ന ഞാൻ കൂടക്കൂടെ എഴുത്തയക്കാറുണ്ട.
അതപ്രകാരം നാഞ്ചദിവസം മുമ്പെഴും ഒന്ന എ
ഴുതീട്ടുണ്ട.

കു. കൃ. മേ- ആവക എഴുത്തിനെപ്പറ്റിയല്ല ഞാൻ ചോ
ദിച്ചത– നീ ഇയ്യിടയിൽ അപ്പക്ക് മൂന്ന ശ്ലോകം ഉ
ണ്ടാക്കി അയച്ചു എന്നുകേട്ടു- ഒരു ശ്ലോകം ആക്കൂട്ട
ത്തിൽ എനിക്കും അയക്കരുതാഞ്ഞൊ ?

മി. കുട്ടി- അഛനോട ഈ വിവരം ആരാണ പറഞ്ഞത ?
ജ്യേഷ്ടന്റെ പണിതന്നെയാണ. പോരുന്ന സമ
യം വഴിക്ക മറ്റൊന്നും പറവാൻ കണ്ടില്ലയായി
രിക്കാം.

അ. മേ- ഞാൻ ഈ വൎത്തമാനം അഛനോട ശബ്ദിച്ചി
ട്ടെ ഇല്ല- നീ എന്നോട് വെറുതെ ശഠിക്കേണ്ട- ഓ
രോന്ന പറയുന്നകൂട്ടത്തിൽ ഈ വിവരം കുഞ്ഞിശ്ശ
ങ്കരമേനോനാണ പ്രസ്താപിച്ചത.

മി. കുട്ടി- ഞാൻ വല്ലതും എഴുതി അയക്കുന്നത ജ്യേഷ്ടൻ
എന്തിനാണ മറ്റൊരാളെ കാണിക്കുന്നത് ? അങ്ങി
നെയാട്ടെ- എനി ഒരെഴുത്തും ഞാൻ ജ്യേഷ്ടന അ
യക്കില്ല.

കുഞ്ഞിശ്ശങ്കരമേനോൻ പിന്നെയും ചിന്തിക്കയായി.
"എന്നെ വിഷമെ! ഇതും പിഴയായൊ ? ഈ അല്പകാൎയ്യം
നിമിത്തം നിണക്ക മുഷിച്ചിലും ആയൊ ? കഷ്ടമേകഷ്ടം
ഇങ്ങിനെയെല്ലാം വരുമെന്ന ഞാൻ സ്വപ്നേപി വിചാ
രിച്ചിട്ടുണ്ടായിരുന്നില്ല- പക്ഷെ ഞാൻ ശബ്ദിക്കയില്ല
യായിരുന്നു.

ഗോപാലമേനോൻ- മീനാക്ഷിക്കുട്ടി അയച്ചു എന്ന പ
റയുന്ന ശ്ലോകങ്ങൾ അപ്പ തോന്നിച്ചിട്ടുണ്ടൊ ? ഉ
ണ്ടെങ്കിൽ കേൾക്കട്ടെ. ചൊല്ലൂ

29

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/237&oldid=194576" എന്ന താളിൽനിന്ന് ശേഖരിച്ചത്