താൾ:CiXIV269.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം 217

നേരം പടിക്കൽ തന്നെ നിന്നും സംസാരിച്ചും സാമാന
ങ്ങൾ നിറച്ചിട്ടുള്ള പെട്ടികളും മറ്റും ശിപായികോമൻനാ
യര എടുത്തും എടുപ്പിച്ചും കോലാമേൽ കൊണ്ടു വെപ്പിച്ചു.

മീനാക്ഷിക്കുട്ടി അകായിൽപോയി അവിടെ നിന്ന വി
ശേഷമായ രണ്ടു കസേലകൾ എടുത്ത വേഗത്തിൽപൂമുഖ
ത്ത്കൊണ്ടവെച്ച, തന്റെഅഛനുംമറ്റും വന്നിട്ടുണ്ടെന്നു
ള്ള വൎത്തമാനം ഓടിച്ചെന്നു തന്റെ അമ്മയോടു പറ
ഞ്ഞു. ലക്ഷ്മി അമ്മ ഈ സമയത്ത വടക്കുഭാഗത്തെ കോ
ലായിൽ ഇരുന്ന പല്ലുതേക്കുക ആയിരുന്നു. ഭൎത്താവും
മകനും വന്നിട്ടുണ്ടെന്ന കേട്ടപ്പോൾ ഇവൎക്കുണ്ടായ പര
മാനന്ദവും അനുരാഗവും വാത്സല്യവും ഇത്രയെന്ന പറ
ഞ്ഞറിയിപ്പാൻ ലക്ഷ്മിയമ്മയൊഴികെയാതൊരാൾ വിചാ
രിച്ചാലും സാധിക്കുന്നതല്ല. പല്ലുതേപ്പനിൎത്തി ക്ഷണത്തി
ൽ മുഖം കഴുകി അവിടെനിന്നെഴുനീറ്റു. എങ്കിലും വി
ചാരിച്ച കാൎയ്യം നിവൎത്തിക്കുന്നതിൽ മുടക്കം ചെയ്പാനായി
ട്ട ഇsയിൽ ചിലർ കടനുകൂടി. കെട്ടിവെക്കുംതോറും ത
ലമുടി അഴിഞ്ഞു പോകുന്നതിനാൽ കുറെനേരം ബുദ്ധിമുട്ടു
ണ്ടായി. അപ്പോൾ വസ്ത്രബന്ധവും അതിനാൽ കഴി
യുന്നത്ര ഉപദ്രവിക്കേണമെന്നു വിചാരിച്ച കീഴ്പെട്ടപോ
കുവാൻ ശ്രമിച്ചുതുടങ്ങി. ഇതരണ്ടും കണ്ടപ്പോൾ നേ
ത്രങ്ങൾ ചലിക്കുവാനും അധരം വിറക്കുവാനും ശരീരം
രോമാഞ്ചം കൊൾവാനും എന്നുവേണ്ട മറ്റുംചില അംഗ
ങ്ങൾ കാലോചിതമായ അവസ്ഥാന്തരത്തെ കാണിപ്പ
ൻ തുടങ്ങി. തൽക്കാലം തത്തൽ സ്ഥാനങ്ങളിൽ തന്നെ അ
ടങ്ങിയിരിക്കേണ്ടതിന്ന ഇവരോടു പ്രത്യേകം പ്രത്യേകം
അപേക്ഷിച്ചതിൽപിന്നെ നാണിയമ്മയെ വിണിച്ചു മീ
നാക്ഷിക്കുട്ടിയുടെ അഛനും അപ്പയും വന്നിട്ടുണ്ടുപോൽ
എന്ന പറഞ്ഞു. അടുക്കിളയിൽ വേണ്ടതെല്ലാം ചട്ടം


28

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/229&oldid=194543" എന്ന താളിൽനിന്ന് ശേഖരിച്ചത്