താൾ:CiXIV269.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 പതിനൊന്നാം അദ്ധ്യായം

കൊണ്ടു മുറ്റത്തേക്ക ഇറങ്ങിയതിനാൽ ഇവളുടെ മനോ
രഥത്തിന്ന അല്പം ആശ്വാമായി. രണ്ടു പേരും ഏക
ദേശം നടവഴിക്കു നേരെ എത്തിക്കഴിയുമ്പഴക്കവണ്ടിയിൽ
കയറി വന്നിട്ടുണ്ടായിരുന്നവരും തങ്ങളുടെ സാമാനങ്ങ
ളും പടിപ്പുരയുടെ കോലാമെൽ എത്തി.

ഗോപാലമേനോന്റെ സാന്ത്വനവാക്കിനാലും വണ്ടി
വരുന്ന ശബ്ദം കേട്ടതിനാലും ശങ്കിച്ചു തൽക്കാലം വാങ്ങി
നിന്നിട്ടുണ്ടായിരുന്ന കണ്ണുനീർ മീനാക്ഷിക്കുട്ടിയുടെ നേ
ത്രങ്ങളിൽ ഹൎഷാശ്രുരൂപേണ രണ്ടാമതും വന്നു നിറയു
വാൻ സംഗതി സിദ്ധിച്ചതിനാൽ സന്തോഷിച്ചു. " എ
ന്റെ ജ്യേഷ്ടനും അച്ഛനും ഇതാഒരുമിച്ചുതന്നെ വന്നിരി
ക്കുന്നു " എന്നു പറഞ്ഞും കൊണ്ട പടിക്കലേക്ക അവൾ
ഓടിച്ചെല്ലുവാൻ ഭാവിച്ചു. എങ്കിലും ഗോപാലമേനോൻ
അവളെ അതിന്ന അനുവദിക്കാതെ പിന്നെയും സാവധാ
നത്തിൽ അവളോടു പതുക്കേ പറഞ്ഞു. " നീ എന്തിനാ
ണ ഇത്രയെല്ലാം ബദ്ധപ്പെടുന്നത ? അവരെല്ലാംവരും
ഇങ്ങട്ടല്ലെ വരുന്നത്? നീ എന്തിനാണ അങ്ങട്ടു ഓടി ബു
ദ്ധിമുട്ടുന്നത ? നീ മുമ്പ കാണാത്ത ഒരു ചെറുപ്പക്കാരൻ
കൂടി അവരുടെ ഒന്നിച്ചു വരുന്നത കണ്ടില്ലെ ? നിന്റെ
ഈ ഓട്ടവും ചാട്ടവും കണ്ടാൽ അദ്ദേഹം ഏന്തെല്ലാം പിചാ
രിക്കും ? ഞാൻ അങ്ങട്ടു ചെന്ന നിന്റെ അച്ഛനെ ആദ
രിച്ച ഇങ്ങട്ടു കൂട്ടിക്കൊണ്ടു വരുമ്പഴക്ക നീ രണ്ടു കസേൽ
കൂടി എടുത്ത പൂമുഖത്ത കൊണ്ടു വെപ്പിക്കൂ. ചായയും മ
റ്റും ക്ഷണത്തിൽ തെയ്യാറാക്കേണമെന്നു നിന്റെ അമ്മ
യോടും ചെന്നു പറക " ഇപ്രകാരം പറഞ്ഞു മീനാക്ഷിക്കു
ട്ടിയെ തിരികെ അയച്ചിട്ട ഗോപാലമേനോൻ ചിരച്ചും
കൊണ്ടവേഗത്തിൽ പടിക്കലേക്കു ചെന്നു. എല്ലാവരും
അന്യോന്യം കുശലപ്രശ്നം ചയ്തുംകൊണ്ടു നാലഞ്ച മിനുട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/228&oldid=194539" എന്ന താളിൽനിന്ന് ശേഖരിച്ചത്