താൾ:CiXIV269.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 പത്താം അദ്ധ്യായം

ന്നനായ ഭൎത്താവിന്ന എന്തൊരു സൌഖ്യവും സ
ന്തോഷവുമാണ ഉണ്ടാവാനിരിക്കുന്നത ? നാഴിക
യിൽ നാല്പതപ്രാവശ്യം സ്വൈരക്കേടും സഹിപ്പാൻ
പാടില്ലാത്ത വ്യസനവും അല്ലെ അനുഭവം ? ഒരു
രാജ്യത്തിൽ ക്ഷേമവും പുഷ്ടിയും വൎദ്ധിക്കുന്നതും
ക്ഷയിക്കുന്നതും സ്ത്രീകളുടെ വകതിരിവിന്റെ ഉൽ
കൃഷ്ടതപോലെയും നികൃഷ്ടതപോലെയും ആകുന്നു.
വിദ്യാഭ്യാസം കൊണ്ട സ്ത്രീകൾ താന്തോന്നികാളായി
വ്യഭിചാരിണികളായി തീരുമെന്ന പറയുന്നത കേ
വലം അന്യായമാകുന്നു. ശീലാവതി— സീതാ—ച
ന്ദ്രമതി— ദമയന്തിമുതലായ സ്ത്രീകൾക്ക വേണ്ടത്ത
ക്ക വിദ്യാഭ്യാസം പരിപൂൎണ്ണമായിട്ടും അവർ പാതി
വ്രത്യം—ഭൎത്തൃവിശ്വാസം—വിനയം—മുതലായ സ
ൽഗുണങ്ങളെ അണുമാത്രം വിട്ടുകളഞ്ഞപ്രകാരം
ആരും പറഞ്ഞു കേൾക്കുന്നില്ല. ഇപ്പോൾ നാം
കണ്ടുവരുന്ന സാധാരണ പടുവേശ്യമാർ യാതൊ
രു വിദ്യാഭ്യാസമൊ വിവേകമൊ ഇല്ലാതെ കേവലം
മൃഗസ്വഭാവത്തിൽ കാലക്ഷേപം ചെയ്തുവരുന്ന മു
ഠാളസ്ത്രീകളാണ. ഈ സംഗതികൊണ്ടുതന്നെ വ്യ
ഭിചാരത്തിന്റെ ഉത്ഭവം വിദ്യഭ്യാസത്തിൽ നിന്ന
ല്ലെന്ന എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണ. എ
ന്നാൽ വിദ്യഭ്യാസം എന്ന പറയപ്പെടുന്നത എ
ന്താണെന്നതന്നെ മിക്കപേൎക്കും മനസ്സിലായിട്ടി
ല്ലെന്നാണ തോന്നുന്നത. വല്ലതും ഒന്നൊ രണ്ടൊ
ഭാഷ എഴുതുവാനും വായിപ്പാനും കഷ്ടിച്ചു ശീലിക്കു
ന്നതിന്നൊ തെല്ലുപാടുവാൻ മാത്രം വശമുള്ളതിന്നൊ
പുരുഷന്മാരുടെ മുമ്പിൽ നിന്നും അർദ്ധനഗ്നമാരായി
യാതൊരു ലജ്ജയൊ ശങ്കയൊ കൂടാതെ കണ്ണുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/208&oldid=194457" എന്ന താളിൽനിന്ന് ശേഖരിച്ചത്