താൾ:CiXIV269.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 ഒന്നാം അദ്ധ്യായം

ജമാവന്തിയുടെ തിരക്കാണെന്ന അവിടുന്നും പറക
യുണ്ടായി.

കു. കൃ. മേ— എനിക്ക കറെ ദിസമായിട്ട ഞായറാഴ്ചയും
മറ്റും വളരെ ചുരുക്കമാണ. ഇന്ന കച്ചേരിക്കപോ
കേണ്ട എന്നത്രമെയുള്ളു. പ്രവൃത്തി പിടിപ്പതുണ്ട്.
മൂന്നമണിക്കശേഷം അടുത്ത ഒരംശത്തിൽ പോകേ
ണ്ടുന്ന ഒരു തിടുക്കംകൂടി ഉണ്ട. ഇന്ന ഏതായാലും
നീ പോകേണ്ട. വേഗത്തിൽകുളിച്ച ഊണകഴിക്കാ
ൻനോക്കൂ. നേരം ഏകദേശം രണ്ടുമണിയായി. സാ
വകാശത്തിൽ ചിലതെല്ലാം സംസാരിക്കേണ്ടതുണ്ട്.
അതിന്ന ഏഴമണിക്കശേഷമെ തരമുള്ളു. എനിക്കും
ഏകദേശം പുറപ്പെടാറായി. ഞാൻ ആറമണിക്ക
തന്നെ മടങ്ങിവരാൻ നോക്കാം— എഴുത്തിന്റെ മറു
പടിയും മറ്റും മടങ്ങിവന്നിട്ടു തരാം.- നിനക്ക പുല
ൎച്ചെ പോകാം. എടൊ കണ്ടപ്പാ.

(കണ്ടപ്പൻ ഒരു കിണ്ടിയിൽ പെള്ളവുമായിട്ട വന്നു.

കു. കൃ. മേ— ചായയും പലഹാരവും തെയ്യാറായിലെ?
ഗോവിന്ദനും കൂടി വേണം. അവൻ കുളിച്ചു വരു
മ്പഴക്ക ഊണും തെയ്യാറാക്കണം.

കണ്ടപ്പൻ- പലാരവും ചായയും ആയിരിക്കുന്നു. ഊണ
ഷെണത്തിൽ ആക്കാം. (എന്ന പറഞ്ഞ ഗൊവി
ന്ദനെ കണ്ണകൊണ്ട മാടി വിളിച്ചു).

കു. കൃ. മേ- എന്നാൽ കൊണ്ടുവരൂ. ഗോവിന്ദനും പോ
യിട്ട ചായ കഴിച്ചവരൂ. (എന്ന പറഞ്ഞ കുപ്പായ
ക്കീശ്ശയിൽനിന്ന തന്റെ ഘടികാരം എടുത്ത നോ
ക്കിട്ട) നേരം രണ്ടടിച്ച പതിനഞ്ച മിനിട്ടായി.
എടൊ കൻസ്ടേബൾ ശങ്കരമേനോൻ, അമാലന്മാരെ
വിളിക്കൂ. മഞ്ചെൽ തെയ്യാറാക്കട്ടെ. താൻ മുമ്പിട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/18&oldid=194021" എന്ന താളിൽനിന്ന് ശേഖരിച്ചത്