താൾ:CiXIV269.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 7

പൊയിക്കൊളു. അധികാരി മേമ്പന്മാരോട അംശ
ക്കച്ചേരിയിൽ ഹാജരാവാൻ പറയു. എന്റെ
ഒരുമിച്ച ശിപായി കോമൻ നായരും കൻസ്ടേബൾ
അഹമ്മതും ഉണ്ടായാൽ മതി താമസിക്കെണ്ട
പൊയ്ക്കൊളു.

ശങ്കരമേനവൻ അമാലന്മാരെ വിളിച്ച മഞ്ചെൽ തെ
യ്യാറാക്കാൻപറഞ്ഞ ആ വഴിക്ക തന്നെ അധികാരിയുടെ
അടുക്കലേക്ക പോയി. കുഞ്ഞികൃഷ്ണമേനവൻ പലഹാരം
കഴിച്ച ഉടുപ്പും കുപ്പായവും ഇട്ട പുറപ്പെടാറായപ്പഴക്ക മ
ഞ്ചെലും കെട്ടി തെയ്യാറാക്കി അമാലന്മാരും ശിപായി കോ
മൻ നായരും കൻസ്ടേബൾ അഹമ്മതും പടിക്കൽ ഹാജ
രുണ്ടായിരുന്നു. കോമൻ നായര എഴുത്തുപെട്ടിയും വടി
യും എടുത്ത മഞ്ചെലിൽ കൊണ്ടവെച്ചു. ചായയും കഴിച്ച
ഗോവിന്ദനും അപ്പഴക്ക ഉമ്മറത്ത വന്നു. കണ്ടപ്പനും
പുറത്തെ വരാന്തയിൽ വടക്കെ വശം ഇട്ടിട്ടുള്ള അൾ
മേറയുടെ അടുക്കെ വന്ന നിന്നിരുന്നു.

കുഞ്ഞികൃഷ്ണമേനോൻ— എടൊ കണ്ടപ്പ ഗോവിന്ദന ഊ
ണ ക്ഷണത്തിൽ കൊടുക്കണം. നേരം ഏകദേ
ശം മൂന്നുമണിയായി തുടങ്ങി. ഗോവിന്ദൻ താമസി
ക്കെണ്ട. പോയ്കുളിച്ച ഊണ കഴിപ്പാൻ നോക്കൂ.
ഞാൻ ആറ മണിക്ക തന്നെ മടങ്ങി വരാൻ
നോക്കാം. ഊണകഴിഞ്ഞാൽ മുകളിലെ പൂമുഖ
ത്ത പോയി കിടക്കുകയൊ ഇരിക്കുകയൊ വല്ലതും
ഹിതം പോലെ ചെയ്യാം. മേശ്ശമേൽ നല്ല രസമു
ള്ള ചില നാടകപുസ്തകങ്ങൾ കിടക്കുന്നതിൽ ഏതെ
ങ്കിലും എടുത്ത വായിച്ച കാലയാപനം ചെയ്യാം.

കുഞ്ഞികൃഷ്ണമനോൻ ഇപ്രകാരം പറഞ്ഞ പടിക്ക
ൽനിന്ന മഞ്ചെൽ കയറി കോമൻ നായരെ മുമ്പിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/19&oldid=194022" എന്ന താളിൽനിന്ന് ശേഖരിച്ചത്