താൾ:CiXIV269.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 എട്ടാം അദ്ധ്യായം

ഇതും ഇല്ല അമ്മെടെ ദീക്ഷയും ഇല്ല" എന്ന പറഞ്ഞമാ
തിരി യാതൊരു കാൎയ്യത്തിലും സ്ഥൈൎയ്യം ഇല്ലാതെ അന്യ
ന്മാരുടെ പരിഹാസത്തിന്നും പരിവാദത്തിന്നും പാത്രമാ
യിത്തീരുകയാണ ചെയ്തുകാണുന്നത. ഇതെല്ലാം ഇംഗ്ലീ
ഷ പഠിക്കുന്നതിനാൽ വരുന്ന ദോഷങ്ങളാണെന്നും മ
റ്റും അറിവില്ലാത്ത ചില വയോധികന്മാൎക്കും വങ്കന്മാരാ
യ മറ്റു ചിലൎക്കും പറവാൻ മേല്പറഞ്ഞ നവീന വിദ്വാ
ന്മാരുടെ തോന്ന്യാസം ഒരു പ്രത്യേകകാരണമായി തീരുക
യാണ ചെയ്യുന്നത. അതിനെ ഓരോന്നോരോന്നായി
എടുത്തു ഉദാഹരിച്ചു പറയുന്നതായാൽ പലൎക്കും പലവി
ധേന നീരസം ജനിക്കുമെന്ന ഭയപ്പെടുന്നു. അസാ
ധാരണമായ ഗുണം ഉണ്ടെന്ന തീൎച്ചയായും അറിഞ്ഞല്ലാ
തെ അപൂൎവ്വങ്ങളായ നടവടികളെ കയ്ക്കൊള്ളരുതെന്നാണ
എന്റെ അഭിപ്രായം.

"ആബദ്ധകൃത്രിമസടാ ജടിലാംസഭിത്തി
രാരോപിതൊമൃഗപതെഃ പദവീംയദിശ്വാ
മത്തേഭകുംഭ തടപാടനലമ്പടസ്യ
നാദംകരിഷ്യതികഥം ഹരിണാധിപസ്യ" എന്ന
ശ്ലോകത്തിന്റെ താല്പൎയ്യം മേൽപറഞ്ഞ തരക്കാർ അത്യ
ദ്ധ്വാനം ചെയ്തു മനസ്സിലാക്കേണ്ടതാണെന്നെ ഞാൻ
പറയുന്നുള്ളു.

എന്നാൽ നമ്മുടെ കുഞ്ഞിശ്ശങ്കരമേനോൻ ഈവക യാ
തോരന്ധാളിപ്പും ഇല്ലാത്ത അതി ധീരനായ പുരുഷനാ
ണ— ഇദ്ദേഹവുമായുള്ള സംസൎഗ്ഗത്തിന്നും സഹവാസ
ത്തിന്നും സ്നേഹത്തിനും നമ്മുടെ മീനാക്ഷിക്കുട്ടിയുടെ
ഭ്രാതാവായ അച്യുതമേനോന സംഗതി വന്നിട്ടുള്ളത അ
ദ്ദേഹത്തിന്റെ സുകൃതപരിപാകമെന്ന മാത്രമെ പറയേ
ണ്ടതുള്ളു— വേണ്ടത്തക്ക ഗുണവുംതികഞ്ഞിട്ടുള്ള ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/152&oldid=194264" എന്ന താളിൽനിന്ന് ശേഖരിച്ചത്