താൾ:CiXIV269.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 139

വശ്യമാണെന്നു വിചാരിച്ചു പരമകാരുണികനായ ദൈ
വം ഇദ്ദേഹത്തിന്റെ സൃഷ്ടികാലത്തിൽ പല കൌശല
ങ്ങളും പ്രവൃത്തിച്ചിട്ടുണ്ടെന്ന അറിവുള്ള ജനം ഒരുപോ
ലെ അഭിപ്രായപ്പെടാതെയിരിക്കയില്ല. പുരുഷഗുണങ്ങ
ൾ ഏതാണ്ട മുഴുവനും പരിപൂൎണ്ണമായി ഈ യു
വാവിനെ കണ്ടാൽ സ്തീ പ്രുഷന്മാൎക്ക ഒരുപോലെ കൌ
തുകവും മന:പ്രീതിയും ജനിക്കുമെന്നുള്ളതിന്ന ലേശംസം
ശയമില്ല. രൂപസൗന്ദൎയ്യവും മുഖപ്രാകാശവും സ്ത്രീകളു
ടെ ഹൃദയാകൎഷണത്തിങ്കൽ അതി സമൎത്ഥങ്ങളാകുന്നു.
പ്രായവും ഇപ്പോൾ ഇരിപത്തരണ്ട വയസ്സിൽ ഒട്ടും
അധികമായിട്ടില്ല. ദുൎഘടമായ ഈ ദശാസന്ധിയിലാണ
അനേകം പുരുഷന്മാർ വഷളായി പോകുന്നത. കണ്ടാൽ
നല്ല സൗന്ദൎയ്യവും കയ്യിൽ ധാരാളം പണവും ദൂര രാജ്യ
ങ്ങളിലെ അധിവാസവും രക്ഷിതാക്കന്മാരുടെ മേലന്വേ
ഷണക്കുറവും യൌവ്വനത്തിന്റെ പ്രാദുൎഭാവവും ആ
രോഗ്യപ്രാപ്തിയും അവിവേകികളുമായുള്ള സഹവാസ
വും ഒന്നിച്ചു കൂടുന്ന ദിക്കിൽ അല്പം ചില തരക്കെടുകൾ
ഉണ്ടാകാതെയിരിപ്പാൻ വളരെ പ്രയാസമാണ. വിദ്യാ
ഭ്യാസംകൊണ്ടും സജ്ജനസമ്പൎക്കംകൊണ്ടും സിദ്ധിക്കാ
വുന്ന മന:പാകതകൊണ്ട മാത്രമെ മേൽപ്പറഞ്ഞ കാല
ത്ത എളുപ്പത്തിൽ ബാധിക്കുന്ന ചാപല്യത്തെ തടുത്തുനി
ൎത്തുവാൻ കഴികയുള്ളു. ചിലൎക്ക വിദ്യാഭ്യാസമുണ്ടായിട്ടും
ഫലമില്ല. നിസ്സാരമായ ഓരൊ നടവടിയും അവസ്ഥ
യിലും ഗുണദോഷവിചാരം കൂടാതെ വൃഥാ അന്ധാളിച്ചു
ഇപ്പഴത്തെ നാഗരീകമാണെന്നും മറ്റും പറഞ്ഞുതൎക്കിച്ചു
അനാവശ്യമായ പല ഭേദഗതികളും മാറ്റങ്ങളും ഉണ്ടാ
ക്കിത്തിൎത്ത "അതാണ വേണ്ടത. ഇതാണ നല്ലത" എ
ന്നിങ്ങിനെ ഭ്രമിച്ചു വശായി അവസാനം "അതും ഇല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/151&oldid=194262" എന്ന താളിൽനിന്ന് ശേഖരിച്ചത്