താൾ:CiXIV269.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 ആറാം അദ്ധ്യായം.

നാട്ടുപുറങ്ങളിൽ സാധാരണ ബഹു ഭയമാണ. അ
തിലും വിശേഷിച്ച ഒരു കുറ്റം അന്വേഷിപ്പാൻ
വന്നവാരാണെന്ന കേൾക്കുമ്പോഴെക്ക ആ വീട്ടിലു
ള്ളവൎക്കുള്ള പേടി പറെണ്ട. ഞങ്ങളുടെ ഉടുപ്പും
തലെക്കെട്ടും കാണുമ്പോഴെക്ക ആളുകൾക്ക വല്ലാത്ത
ഒരു ശങ്കയാണ. സ്ത്രീകളാനെങ്കിൽ അകത്ത പോ
യി വാതിലടച്ചുകളയും. ഞങ്ങൾ മനുഷ്യന്മാരെ
തിന്നുന്ന രാക്ഷസന്മാരാണെന്നാണ ചിലര
വിചാരിച്ചവരുന്നത. ഞാനെന്റെ ഉടുപ്പും മറ്റും
ഇടാഞ്ഞത തന്നെ ഇത വിചാരിച്ചിട്ടാണ. അതും
കൂടി ഉണ്ടായിരുന്നുവെങ്കിൽ നിങ്ങളെ കാണാൻ
പോലും സാധിക്കില്ലായിരുന്നു. ഞാനും നിങ്ങളെ
പോലെ ഒരു അമ്മ പെറ്റ മകനാണ. ഒരു കാൎയ്യം
അന്വേഷിപ്പാൻ വേണ്ടി വന്നതാണ. നിങ്ങളി
വിട ഇരിക്കിൻ. നിന്ന ബുദ്ധിമുട്ടെണ്ട. പുല്ലു
പായിട്ടിരിക്കിൻ. ഇരിക്കുന്നതകൊണ്ട ഒരു ദൂഷ്യ
വുമില്ല. സാവകാശത്തിൽ ചിലതെല്ലാം ചോദിക്കാ
നുണ്ട.

പങ്ങശ്ശമേനോൻ വന്നിട്ടുള്ളത അയ്യാപ്പട്ടരെ തല്ലിയ
കാൎയ്യത്തെപ്പറ്റി അന്വേഷിക്കാനല്ലെന്നായിരുന്നു ഉണി
ച്ചിരാമ്മയുടെ ആകപ്പാടെ ഉള്ള വിശ്വാസം. ൟ വഴി
ന്നേരം വന്നത വേറെ എന്തൊ സംഗതിക്ക വേണ്ടിയാ
ണെന്നാണ ൟ കിഴവി ഓൎത്തത. അതാണ പുല്ലുപായും
എടുത്ത മെല്ലെ കൊലായിലേക്ക വന്നത. പങ്ങശ്ശമേ
നോന്റെ പഞ്ചാരവാക്ക കേട്ടപ്പോൾ അത നല്ലവണ്ണം
ഉറപ്പിച്ചു. പതുക്കെക്കൊലായിൽ കടന്ന പുല്ലുപായിൽ
ഇരുന്നിട്ട പറഞ്ഞു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/110&oldid=194123" എന്ന താളിൽനിന്ന് ശേഖരിച്ചത്