താൾ:CiXIV269.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 97

ആ ബ്രാഹ്മണനെ എന്തിനു വെറുതെ കള്ളൻ എന്നു
വിളിക്കുന്നു. താൻ തന്നെയാണ തല്ലുണ്ടാക്കിയത.
എനിക്ക ആ സംശയം ഇല്ല. പൊ! ആ മതിലിന്റെ
അടുക്കെ പോയി കിഴക്കോട്ട തിരിഞ്ഞ നിൽക്കൂ. ഞാൻ
വിളിച്ചല്ലാതെ ഇങ്ങട്ട നോക്കണ്ട. താനല്ലാത്തത ഞാൻ
ഇപ്പോൾ കാണിച്ചതരാം. എടൊ കൻസ്ടേബൾ ആ
സ്ത്രീയെ ഇങ്ങട്ട വിളിക്കൂ. അരി പിന്നെ വാൎക്കാം എന്ന
പറയു. നേരം അഞ്ച മണിയായി തുടങ്ങി. നൊക്ക
വേഗം പോണ്ടതാണ.

കൻസ്ടേബൾ രണ്ടാമതും അകത്തേക്ക കടക്കാൻ ഭാ
വിക്കുമ്പോഴക്ക ഉണിച്ചിരാമ്മ ഒരു പുല്ലുപായുമായിട്ട
ഇങ്ങട്ട വരുന്നതു കണ്ടു. പതുക്കെ തെക്കിനിയുടെ ഉമ്മ
റത്തെ വാതുക്കൽ വന്ന പങ്ങശ്ശമേനോന്റെ മുഖത്ത
ഒന്ന നല്ലവണ്ണം നോക്കി പുല്ലുപായ അവിടെ നിൽക്കുന്ന
എരെമ്മൻനായരുടെ കയ്യിൽ തൊടാതെ ഇട്ടകൊടുത്ത കട്ടി
ളയുടെ വടക്കെ വാതിലും പിടിച്ചുകൊണ്ട അകത്ത നിന്നു.
ൟ ഉണിച്ചിരാമ്മക്ക ഇപ്പൊൾ ഏകദേശം അമ്പത്തഞ്ച
വയസ്സ പ്രായമുണ്ട. ചെറുപ്പത്തിൽ നല്ല തേജൊഗു
ണമുള്ള ഒരു സ്ത്രീയായിരുന്നു എന്നൂഹിപ്പാൻ മാത്രം നഷ്ഠ
ശിഷ്ഠമായ സൌന്ദൎയ്യാതിശയത്തിന്റെ ചില കഷണവും
നുറുക്കും ഇപ്പഴും ദേഹത്തിൽ അവിടവിടെ ദുൎല്ലഭം ചിത
റിക്കിടക്കുന്നുണ്ട. ഓജസ്സ മുഴുവനും എനിയും ക്ഷയി
ച്ചിട്ടില്ല. കൊച്ചമ്മാളു ഇവരുടെ മുപ്പത്തേഴാം വയസ്സിൽ
ജനിച്ച ഒടുവിലത്തെ മകളാണ. പങ്ങശ്ശമേനോൻ ൟ
സ്ത്രീയെ കണ്ടപ്പോൾ ഒരു വിനയവും ഭക്തിയും നടിച്ച
മുഖത്ത നോക്കി ചിരിച്ചുംകൊണ്ട പറഞ്ഞു.

പ. മേ— അമ്മെ ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്ന
വരാണെന്ന വിചാരിക്കരുതെ? പോലീസ്സുകാരെ

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/109&oldid=194114" എന്ന താളിൽനിന്ന് ശേഖരിച്ചത്