താൾ:CiXIV269.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 91

പോയി. എങ്കിലും അത വിഡ്ഢിത്വമായി എന്ന അദ്ദേഹ
ത്തിന്ന പിന്നെ ക്ഷണനേരംകൊണ്ട മനസ്സിലായി.
'കൊച്ചമ്മാളൂനെ ൟ നിൎദ്ദയന്മാർ എനി എന്തെല്ലാമാണ
ചെയ്‌വാൻ പോകുന്നത' എന്നുള്ള ഒരു വലിയ ശങ്ക മന
സ്സിൽ തോന്നിയതകൊണ്ട കുറെനേരം കിഴക്കോട്ടതന്നെ
വേയിലിയുടെ ഉള്ളിൽകൂടെ പതുങ്ങി എത്തിനോക്കിക്കൊ
ണ്ടുനിന്നു. അപ്പോൾ പോലീസ്സുകാരന്റെ ചുകന്ന ത
ലേക്കെട്ടും ഗദയും നുദ്ദേഹത്തിന്റെ കണ്ണിൽ കാണുന്ന
തുപോലെ മനസ്സിൽ തോന്നിതുടങ്ങി. ഭയം ബഹു കല
ശലായി. കാലിന്റെ തുടകൾ രണ്ടും കിടുകിട വിറച്ചുതു
ടങ്ങി. ഒരു നിമിഷംപോലും അവിടെ ഉറച്ചനിൽക്കുന്നത
കേവലം അസാദ്ധ്യമാണെന്നു കണ്ടു ഒടുവിൽ പ്രാണ
രക്ഷ വലിയതെന്നു നിശ്ചയിച്ച ബെദ്ധപ്പെട്ട അമ്പല
ത്തിലേക്ക പോയി. എന്നാൽ ൟ അവസരത്തിൽ കൊ
ച്ചമ്മാളു എന്തുചെയ്യുന്നു എന്നവായനക്കാർവിചാരിക്കുന്നു
ണ്ടായിരിക്കാം. പോലീസ്സുകാർ വരുന്നുഎന്ന കേട്ടപ്പോൾ
അവൾക്കും അല്പമായ ധൈൎയ്യക്ഷയവും ലജ്ജയും കുണ്ഠി
തവും ഉണ്ടായി. എങ്കിലും അവൾ തന്റെടം ധാരാളമുള്ള
ഒരു യുവതിയായ്തകൊണ്ട തല്ക്കാലം സംഭവിച്ച മനശ്ചാ
ഞ്ചല്യത്തെ നിൎത്തി ഏകദേശം അസ്തമാനത്തോട അടു
ത്തെത്തിയ തന്റെ മാനത്തെ രക്ഷിപ്പാൻവേണ്ടി ഒരു
കൌശലം പ്രയോഗിച്ചു. പെട്ടിതുറന്ന വിശേഷമായ
ഒരു ഒന്നര പാവെടുത്ത ബഹുമോടിയിൽ ഉടുത്ത മീതെ
മേത്തരം ഒരു നല്ല പട്ടക്കരപ്പാവെടുത്ത ചുറ്റി തലമുടി
ഭംഗിയായി വാൎന്നകെട്ടി രണ്ട പനിനീർപുഷ്പം എമ്പ്രാ
ന്തിരി കൊണ്ടുവന്നകൊടുത്തിട്ടുള്ളത എടുത്ത അതിൽചൂടി.
അതിവിശേഷമായ ഒരു പൊൻപട്ടെടുത്ത ഭ്രുമദ്ധ്യ
ത്തിൽ നെറ്റിയിന്മേൽ പറ്റിച്ചു. സാമാന്യന്മാരായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/103&oldid=194107" എന്ന താളിൽനിന്ന് ശേഖരിച്ചത്