താൾ:CiXIV269.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 ആറാം അദ്ധ്യായം

എന്ന ശങ്കരൻ എമ്പ്രാന്തിരി ഇന്നലമാത്രമാണ അറി
ഞ്ഞത. അതമുതൽക്ക എമ്പ്രാന്തിരിക്ക അസാമാന്യമായ
ഒരു ഭയവും പാങ്ങല്ലാത്ത ഒരു മനോവ്യസനവും പരിഭ്ര
മവും കൊച്ചമ്മാളുവിന്റെ മേൽ അല്പം ചില ശങ്കയും ജ
നിച്ചു. രാത്രി ഒരു ലേശം ഉറക്കം ഉണ്ടായില്ല. വിവരം
കൊച്ചമ്മാളുവിനോട ചോദിപ്പാൻ അദ്ദേഹത്തിന്ന ധൈ
ൎയ്യവും ഇല്ല. അകപ്പാടെ കുഴങ്ങിവശായി. ഹെഡകൻ
സ്ടേബൾ വന്ന സമയം എമ്പ്രാന്തിരി കൊച്ചമ്മാളു
വിന്റെ അറയിൽ ഇരുന്നു മുറുക്ക കഴിക്കയായിരുന്നു.
"ഒരു ചുകന്ന തലേക്കെട്ടകാരനും വേറെഒരാളും കൂടിഉണ്ട
ഇങ്ങട്ട വരുന്നു" എന്ന ഉണിച്ചിരാമ്മ പാഞ്ഞുചെന്ന
എമ്പ്രാന്തിരിയോട പറഞ്ഞു. ൟ വൎത്തമാനം കേട്ടപ്പോൾ
അദ്ദേഹത്തിന്ന കിടുകിട ഒരു വിറയല വന്നു. അടക്ക
കയ്യിൽനിന്ന നിലത്ത വീണപോയ്ത അറിഞ്ഞില്ല. ത
ന്നെ പിടിച്ച കൊണ്ടുപോവാനാണ തലേക്കെട്ടക്കാരൻ
വരുന്നത എന്ന വിചാരിച്ച അറയിൽനിന്ന ഓവറയിൽ
പോയി ഒളിപ്പാൻ നോക്കി. അങ്ങിനെ ചെയ്താൽ കു
ളിയും ഊക്കയും അമ്പലത്തിലെ ശാന്തിയും മുടങ്ങിപോകും
എന്നുള്ള ഭയമായി. എന്തിനുപറയുന്നു ഒരുവിധേന പേ
ടിച്ച വിറച്ചുംകൊണ്ട അറയിൽനിന്ന പടിഞ്ഞാറ്റയുടെ
കോലായിൽ കടന്നു അതിലെ തന്നെ വടക്കഭാഗത്തെ
വാതിൽ കടന്ന അതിലെതന്നെ വടക്കഭാഗത്തെ
വാതിൽ കടന്ന മുറ്റത്തിറങ്ങി കൂടക്കൂടെ മടങ്ങിനോക്കി
കൊണ്ട ഓടി പടിഞ്ഞാറഭാഗത്തെ വെയിലിയുടെമീതെ
ഉരുണ്ടപിരണ്ട ഇടവഴിയിൽ മറഞ്ഞുവീണു. ഉടുത്ത
മുണ്ടിൽ പകുതിപോര വെയിലിക്ക കൊടുത്തു. മുണ്ട മുള്ളി
ന്മെൽ കുടുങ്ങിയപ്പോൾ പോലീസ്സുകാരൻ പിന്നിൽനിന്ന
പിടിച്ചതാണെന്ന ഭയപ്പെട്ടു ഒന്ന ഉറക്കെ നിലവിളിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/102&oldid=194106" എന്ന താളിൽനിന്ന് ശേഖരിച്ചത്