താൾ:CiXIV268.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

ണാം—

മറ്റെപട്ടണങ്ങളിൽകാണുന്നപ്രകാരംഓരൊനാട്ടുചരക്കക്ഷണത്തിൽ
അറിവാൻവെണ്ടിചന്തവഴികളിൽപലരാജ്യനാമങ്ങൾഎഴുതിപതിപ്പിച്ചി
ട്ടുണ്ടു—മുസല്മാനർബ്രാഹ്മണർചെട്ടികൾനായർതീയർഎങ്ക്ലീഷപരന്ത്രീ
സ്സമുതലായസകലജാതിക്കാരുടെവിശെഷചരക്കുകളെവെവ്വെറെ
തെരുക്കളിൽവകതിരിച്ചുകാണാം—അവിടെപെൺകച്ചവടവുംവെശ്യ
കച്ചവടവുംകള്ളു—പൊൻവെള്ളിലൊഹംമരംകല്ലുമുതലായരൂപങ്ങളു
ടെകച്ചവടവുംമുഖ്യമായിനടക്കുന്നുഅവിടെദരിദ്രക്കാർവിലെക്ക്വാങ്ങു
വാനായിപൈസ്സയുടെരൂപങ്ങളുംരാജാക്കന്മാർകാഴ്ചകൊടുപ്പാനായി
ലക്ഷംരൂപ്പികവിലയുള്ളരൂപങ്ങളുംആവശ്യംപൊലെകിട്ടുംഞാൻപ
റഞ്ഞപ്രകാരംവാനപട്ടണവഴിആചന്തയിൽകൂടിതന്നെആകകൊണ്ടു
ഒരുത്തൻഅതിൽകൂടികടക്കാതെവാനപട്ടണത്തിലെക്കചെല്ലുവാൻ
നൊക്കിയാൽഇഹലൊകംവിട്ടുപൊകെണ്ടിവരും(൧കൊ൫,൧൦)രാജാ
ധിരാജാവ്ൟലോകത്തിൽപാൎത്തസമയത്ത്ഒരുപെരുഞ്ചന്തദിവസ
ത്തിൽതന്റെരാജ്യത്തിലെക്കപൊകുവാൻവെണ്ടിമായാപുരത്തിൽകൂടി
നടന്നപ്പൊൾചന്തരാജാവായബെൾജബൂൽഅവനെകണ്ടുആമായാ
ചരക്കുകളെവല്ലതുംവാങ്ങിക്കൊൾ്വാനായിവളരെനിൎബ്ബന്ധിച്ചുഎന്നെസെ
വിച്ചാൽനിന്നെചന്തകൎത്താവാക്കുംഎന്നുപറഞ്ഞുഎങ്ങിനെഎങ്കിലും
തന്റെകച്ചവടംകൊണ്ടുആവന്ദ്യനെതാമസിപ്പിച്ചുഅല്പംവാങ്ങുമാറാ
ക്കെണ്ടതിന്നുപീടികതൊറുംകടത്തിക്ഷണനെരത്തിൽസകലരാജ്യങ്ങ
ളെയുംഅവറ്റിലുള്ളവിഭൂതിയെയുംകാട്ടിക്കൊണ്ടുവളരെപ്രയത്നംകഴി
ച്ചുഎങ്കിലുംഅവന്നുആചരക്കുകളിൽനീരസംതൊന്നിഒരുലെശത്തിന്നും
വാങ്ങാതെമായാപുരത്തെവിട്ടുപൊകയുംചെയ്തു—

സഞ്ചാരികളായക്രിസ്തിയനുംവിശ്വസ്തനുംമായാപുരത്തിലെചന്തസ്ഥല
ത്തുഎത്തിയഉടനെകച്ചവടക്കാരുംപട്ടണവാസികൾഎല്ലാവരുംവിസ്മ
യിച്ചുഒരുമഹാകലഹംതുടങ്ങി—അതിന്റെകാരണംപറയാം—ചന്തയി
ൽകച്ചവടംചെയ്തുവരുന്നവരുടെവസ്ത്രത്തിന്നുംസഞ്ചാരികളുടെവസ്ത്രത്തി
ന്നുംതമ്മിൽവളരെഭെദംകണ്ടതല്ലാതെഭസ്മക്കുറിയുംകുടുമയുംഇല്ലായ്ക


11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/86&oldid=189226" എന്ന താളിൽനിന്ന് ശേഖരിച്ചത്