താൾ:CiXIV268.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

ഗണങ്ങൾക്ക‌വെശ്യഎന്നപൊലെനീക്രിസ്ത്യാനികൾക്കനിന്ദ്യമാ
യിരിക്കുന്നുഎന്നുജനങ്ങളുടെവാക്കു—
വാഗീശ—കെട്ടകഥയെപ്രമാണിച്ചുക്ഷണത്തിൽകുറ്റംപറയുന്നക്ഷുദ്രനും
വിമനസ്സുമായനിന്നൊടുഎനിക്കഇനിസംസാരിപ്പാൻആവശ്യമി
ല്ലസലാംഎന്നുപറഞ്ഞുപൊകയുംചെയ്തു—

അപ്പൊൾക്രിസ്തിയൻവിശ്വസ്തനൊടുകാൎയ്യത്തീൎപ്പ്ഇതുപ്രകാരംഎന്നുഞാ
ൻപറഞ്ഞുവല്ലൊനിന്റെവചനത്തിന്നുംഅവന്റെമൊഹങ്ങൾക്കും‌തമ്മിൽ
ഒരുനിരപ്പുംഇല്ലായ്കകൊണ്ടുനടപ്പിനെമാറ്റുന്നതിനെക്കാൾനിന്നെവി
ട്ടുപൊകുന്നതുഅധികംനല്ലതുഎന്നവന്റെപക്ഷം—എന്നാൽഅവൻ
പൊകട്ടെഛെദംഎല്ലാംഅവന്നുതന്നെകൂടിയിരുന്നെങ്കിൽനമുക്കു
ദൂഷ്യംഉണ്ടാകുവാൻസംഗതിയായിരുന്നുഇപ്രകാരമുള്ളവരെവിടുക
എന്നുഅപ്പൊസ്തലന്റെവാക്ക്—

വിശ്വ—എങ്കിലുംനാംഅവനൊടുസംസാരിച്ചത്നന്നുപക്ഷെഅവൻ
ഒരുസമയംകെട്ടത്ഓൎത്തുവിചാരിക്കുംഅതുകൂടാതെഅവൻനശി
ച്ചുപൊയാൽഞാൻകുറ്റക്കാരനല്ലസ്പഷ്ടമായിഅവനൊടുസം
സാരിച്ചുവല്ലൊ

ക്രിസ്തി—അതുംഎത്രയുംനന്നായിസത്യംനടപ്പിൽഭൊഷ്ക്കന്മാരുംഅഹങ്കാരി
കളും,പുറത്തുള്ളവൎക്കനെൎവ്വഴിയെനിന്ദ്യമാക്കിവാക്കിൽമാത്രംഭ
ക്തിയെകാട്ടുന്നവ്യൎത്ഥസംസാരികളുമായവരൊടുഇത്രസ്പഷ്ടമായി
പറയുന്നത്നന്നദുൎല്ലഭമാകകൊണ്ടുലൊകൎക്കവെറുപ്പുംക്രിസ്തുനാ
മത്തിന്നുദൂഷണവുംവിശ്വാസികൾ്ക്കുബഹുസങ്കടവുംവരുന്നുണ്ടു
നീവാഗീശനൊടുസംസാരിച്ചപ്രകാരംമറ്റുവിശ്വാസികളുംആവ
കക്കാരൊടുസംസാരിക്കുന്നുഎങ്കിൽദൈവവചനത്തൊടുചെ
രുന്നപ്രകാരംനടക്കാത്തവൎക്കഎല്ലാംക്രിസ്തുസഭഅസഹ്യമാ
യിചമഞ്ഞതായിരുന്നു—

അപ്പൊൾവിശ്വസ്തൻ—

വാഗീശൻഎത്രയുംകയൎത്തുതാൻ
വായ്പടയാലെസൎവ്വംനീക്കുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/82&oldid=189218" എന്ന താളിൽനിന്ന് ശേഖരിച്ചത്