താൾ:CiXIV268.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

വെലഉണ്ടുഎന്നുഅന്യന്മാൎക്കുംവെളിവായിവരുന്നതീവണ്ണംഞാൻപറഞ്ഞ
തിന്നുവല്ലതെറ്റുംതൊന്നിയാൽപറകഅല്ലെങ്കിൽഎനിക്കമറ്റൊന്നു
ചൊദിപ്പാൻ സമ്മതംതരെണം—

വാഗീശൻ—തെറ്റുനൊക്കുകഅല്ലകെൾ്ക്കതന്നെഎനിക്കഇപ്പോൾനല്ലൂനി
ന്റെചൊദ്യംഎന്തു—

വിശ്വ—ഞാൻകാരുണ്യവെലയെവൎണ്ണിച്ചപ്രകാരംഅനുഭവിച്ചിട്ടു
ണ്ടൊപിന്നെനീവാക്കിനാൽമാത്രമല്ലനടപ്പുപ്രവൃത്തികളാലുംഅ
തുതെളിയിച്ചുവരുന്നുണ്ടൊ—ൟചൊദ്യത്തിന്നുനീഉത്തരംപറ
വാൻവിചാരിക്കുന്നെങ്കിൽ ദൈവത്തിന്നുംനിന്റെമനസ്സാക്ഷി
ക്കുംസമ്മതമുള്ളതല്ലാതെമറ്റൊന്നുംപറയരുതെ—തന്നെത്താൻ
പ്രശംസിക്കുന്നവനല്ലദൈവത്താൽപ്രശംസിക്കപ്പെട്ടവനത്രെസാര
ൻ—പിന്നെനടപ്പിനാലുംഅയല്ക്കാരുടെസാക്ഷിയാലുംതന്റെവാ
ക്കുനെരല്ലഎന്നുസ്പഷ്ടമായിരിക്കുമ്പൊൾതാൻനല്ലവൻഎന്നുപറ
യുന്നതുമഹാദുഷ്ടതയല്ലയൊ

അപ്പൊൾവാഗീശൻഅല്പനെരംബുദ്ധിമുട്ടിനിന്നശെഷംനീഇപ്പൊൾ
അനുഭവംമനസ്സാക്ഷിദൈവംഎന്നിവകൊണ്ടുംപറഞ്ഞവാക്കിന്നായി
അവനെതന്നെസാക്ഷിയാക്കുന്നതുകൊണ്ടുംവാദംതുടരുകയാൽഎനിക്ക
മതിഉത്തരംപറവാൻആവശ്യമില്ലനീനല്ലപ്രശ്നക്കാരൻഎങ്കിലുംവിധികൎത്താ
വ്അല്ലല്ലൊ—ഇപ്രകാരമുള്ളതുഎന്നൊടുചൊദിപ്പാൻസംഗതിഎന്തു—
വിശ്വ—നീബഹുവാചാലനാകുന്നുഎന്നുഞാൻകണ്ടുനിശ്ചയമില്ലാത്തനി
നവുകൾഅല്ലാതെമറ്റുംവല്ലതുംനിണക്കുണ്ടൊഎന്നറിവാൻ
വെണ്ടിൟവകചൊദിച്ചിരിക്കുന്നുഅതുതന്നെഅല്ലനീവാക്കിനാ
ൽനല്ലഭക്തിയെകാണിച്ചാലുംനടപ്പുദൊഷമുള്ളതാകുന്നുഎന്നു
ഞാൻകെട്ടിരിക്കുന്നുനീക്രിസ്ത്യാനികൾ്ക്കനിന്ദയുംനെൎവ്വഴിക്കുദൂ
ഷണവുംഎന്നുംനിന്റെനടപ്പുദൊഷങ്ങൾകൊണ്ടുപലൎക്കുംഇടൎച്ച
വരുത്തിഇനിയുംപലൎക്കുംനാശംവരുത്തുവാൻസംഗതിഉണ്ടുഎ
ന്നുംകുടിദ്രവ്യാഗ്രഹംഅശുദ്ധിദൂഷണംകളിവാക്കുദുഷ്ടസം
സൎഗ്ഗംഎന്നീവകഎല്ലാംനിന്റെദൈവഭക്തിയിൽകലൎന്നുസ്ത്രീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/81&oldid=189216" എന്ന താളിൽനിന്ന് ശേഖരിച്ചത്