താൾ:CiXIV268.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

ഇതിന്റെപ്രാമാണ്യംഉറപ്പിപ്പാൻഎറിയൊരുവെദവാക്യംപ
റവാൻതൊന്നുന്നു—

വിശ്വ—നല്ലതുഎന്നാൽനാംഇപ്പൊൾഏതുകാര്യംകൊണ്ടുസംസാരി
ക്കെണ്ടു—

വാഗീശൻ—വെണ്ടുന്നതുഞാൻപറയാം—സ്വൎഗ്ഗീയംഭൌമംശാസ്ത്രീയംവൈദി
കംവിശുദ്ധംബാഹ്യംഭൂതംഭാവിഅന്യംസ്വകീയംമൂലസാരം
ശാഖാദിവിവരംഎന്നീവകയിൽഏന്തൊന്നുകൊണ്ടുസംസാരി
ക്കുന്നതിനാൽഉപകാരംവരുമെങ്കിൽഅതുഞാൻപറയാം

അപ്പൊൾവിശ്ചസ്തൻആശ്ചര്യപ്പെട്ടുതനിയെനടക്കുന്നക്രിസ്തിയന്റെ
അരികെചെന്നുഇതെന്തൊരുമനുഷ്യൻഇവൻഎത്രയുംനല്ലസഞ്ചാരി
യാകുംനിശ്ചയംഎന്നുപറഞ്ഞാറെക്രിസ്തിയൻഅല്പംചിരിച്ചുനീഇത്രവിശ്ചസി
ച്ചുവരുന്നഈൻമനുഷ്യൻതന്നെഅറിയാത്തത്ആളുകളെപത്തിരുപതൊ
ളംനാവുകൊണ്ടുചതിക്കുംഎന്നുപറഞ്ഞു—

വിശ്വ—നീഅവനെഅറിയുമൊ—

ക്രിസ്തി—അറിയുന്നുഅവൻതന്നെത്താൻഅത്രനന്നായിഅറിഞ്ഞിരു
ന്നെങ്കിൽകൊള്ളായിരുന്നു—

വിശ്വ—എന്നാൽഅവൻആർ—

ക്രിസ്തി—അവൻനമ്മുടെനാട്ടുകാരനായവാഗീശൻതന്നെനീഅവനെഅ
റിയാത്തത്ആശ്ചൎയ്യംപട്ടണത്തിന്റെവലിപ്പംകൊണ്ടാകും—

വിശ്വ—അവൻആരുടെമകൻപാൎപ്പുംഎവിടെ—

ക്രിസ്തി—അവൻജല്പവീഥിയിൽപാൎത്തമഞ്ജുവാണിയുടെമകനാകുന്നു
ജല്പവീഥിയിലെവാഗീശൻഎന്നപെർഅവന്നുംനടപ്പായിവ
ന്നുനല്ലവാക്കുപറവാൻശീലമുണ്ടായിട്ടുംഇരപ്പൻതന്നെ—

വിശ്വ—അവൻവെണ്ടതില്ലഎന്നുതൊന്നുന്നു—

ക്രിസ്തി—അവനെഅറിയാത്തവൎക്കുഅങ്ങിനെതൊന്നുംചിത്രക്കാരന്റെ
പണിയെദൂരത്തുനിന്നുകണ്ടാൽഅതുനല്ലഭംഗിയുള്ളതാകു
ന്നുഅടുക്കെചെന്നുനൊക്കിയാൽഒരൊകുറവുകളെകാണുകയും
ചെയ്യുംഅപ്രകാരംഇവൻഅന്യസ്ഥലത്തിങ്കൽസമൎത്ഥൻസ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/73&oldid=189200" എന്ന താളിൽനിന്ന് ശേഖരിച്ചത്