താൾ:CiXIV268.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം

ഭൂമിയാകുന്നവനത്തൂടെസഞ്ചരിക്കുമ്പോൾഒരെടത്തുഞാനൊരു
ഗുഹയെകണ്ടുപ്രവെ ശിച്ചുറങ്ങികണ്ട സ്വപ്നമാവിതു.ഒരാൾ ജീൎണ്ണ
വസ്ത്രവുംഅത്യന്തംഭാരമുള്ളചുമടുംധരിച്ചുസ്വഗൃഹംപിന്നിട്ടുനടന്നു
ഒരു പുസ്തകംവിടൎത്തിവായിച്ചുകുലുങ്ങികരഞ്ഞുഅയ്യൊഞാൻഎന്തു
ചെയ്യെണ്ടു എന്നുമുറയിട്ടുപറഞ്ഞു‌-

അങ്ങിനെഇരിക്കുമ്പൊൾഅവൻവീട്ടിൽചെന്നുഭാര്യാപുത്രന്മാർ
ഈകാൎയ്യംഒന്നും അറിയരുത്എന്നുവിചാരിച്ചുകഴിയുന്നെടത്തൊളം
അടങ്ങിപാൎത്തുഎങ്കിലും മനഃക്ലേശംസഹിയാത്തവണ്ണംവൎദ്ധിച്ചാറെ
മന്ദതവിട്ടുഅവരെവിളിച്ചു അല്ലയൊപ്രിയന്മാരെഎന്മെൽഇരിക്കു
ന്നഭാരംനിമിത്തംഞാൻബഹുദുഃഖിതനായിതീൎന്നുനമ്മുടെപട്ടണംഅ
ഗ്നിവർഷത്താൽവെന്തുപൊകുംഎന്നു കെട്ടു ഇവിടെനിന്നുഒടിപൊ
വാൻവഴിയെഅന്വെഷിക്കെണംഅല്ലെങ്കിൽനാമുംആ പ്രളയത്തി
ൽഭയങ്കരമായിനശിച്ചുപൊകുംഎന്നുപറഞ്ഞാറെഅവർ വിശ്വ
സിച്ചില്ലെങ്കിലുംവളരെപെടിച്ചുവല്ലഭ്രാന്തതയൊഎന്തൊ പിടിച്ചി
ട്ടുണ്ടായിരിക്കുംഎന്നുവിചാരിച്ചുവൈകുന്നെരമാകകൊണ്ടുബുദ്ധിഭ്ര
മം തീൎപ്പാനായിഅവനെവെഗത്തിൽകട്ടിലിന്മെൽകിടത്തിതടവി
കാലുംഞെക്കി എങ്കിലുംസൌഖ്യംവരാതെപുലരുവൊളംദുഃഖിച്ചു ക
രഞ്ഞുപാൎക്കയുംചെയ്തു. രാവിലെസൌഖ്യമുണ്ടൊഎന്നുഅവർചൊ
ദിച്ചപ്പൊൾസൌഖ്യംവന്നില്ല; സങ്കടംനാന്മടങ്ങുവൎദ്ധിച്ചിരിക്കുന്നുനി
ങ്ങളുംൟനാശപുരംവിട്ടൊടിപൊകെണം എന്നുപറഞ്ഞാറെഅവർ
കൊപിച്ചുംചിരിച്ചുംനിന്ദിച്ചുംകൊണ്ടുഅവന്നു സുബൊധംവരുത്തു
വാൻനൊക്കിയശെഷംഅവൻഒരുമുറിയിൽ പൊയി അവൎക്കുംത
നിക്കുംവെണ്ടിപ്രാൎത്ഥിച്ചുപിന്നെവെളിയിൽചെന്നുഉലാപിപുസ്തകം

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/7&oldid=189064" എന്ന താളിൽനിന്ന് ശേഖരിച്ചത്