താൾ:CiXIV268.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

വിധിദിവസത്തിൽപ്രപഞ്ചവമ്പന്മാരുടെവിചാരപ്രകാരമല്ല
അത്യുന്നതനായവന്റെമനസ്സുംകല്പനയുംആകുന്നപ്രകാരംമനു
ഷ്യന്നുനാശമെങ്കിലുംനിത്യജീവത്വമെങ്കിലുംവരുംഅതുകൊണ്ടുസ
കലലൊകരുംവിരൊധിച്ചാലുംദൈവവചനമത്രെപ്രമാണം—
ഒടുവിൽവിശ്വാസവുംമൃദുമനസ്സാക്ഷിയുംദൈവത്തിന്നുഇഷ്ട
മുള്ളതാകുന്നതുകൂടാതെസ്വൎഗ്ഗരാജ്യംനിമിത്തംനിന്ദ്യരായിവരു
ന്നജനങ്ങൾബുദ്ധിമാന്മാർഎന്നുംക്രിസ്തുവിനെസ്നെഹിക്കുന്നദരി
ദ്രൻക്രിസ്തുവൈരികളായലൊകമഹത്തുക്കളെക്കാൾവലിയവ
ൻഎന്നുംഇവ്വണ്ണംഓരൊന്നുവിചാരിച്ചുധൈൎയ്യംപൂണ്ടുലജ്ജാമ
യനെനൊക്കിഎന്റെരക്ഷയുടെവിരൊധിയെനീപൊകസൎവ്വ
രാജാവായകൎത്താവിന്റെവൈരിയായനിന്നെഞാൻപാൎപ്പിച്ചാ
ൽഅവന്റെമുഖത്തെഞാൻഎങ്ങിനെനൊക്കുംഅവന്റെമാ
ൎഗ്ഗത്തിലുംഭൃത്യന്മാരിലുംഎനിക്കലജ്ജതൊന്നിയാൽഅവൻഎ
ന്നെഅനുഗ്രഹിക്കുമൊഎന്നുപറഞ്ഞാറെയുംഅവൻഎന്നെ
വിടാതെക്രിസ്തുമാൎഗ്ഗത്തെകുറിച്ചുപലദൂഷണങ്ങളെചെവിയിൽമ
ന്ത്രിച്ചുകൊണ്ടുവളരെഅസൌഖ്യംവരുത്തിയപ്പൊൾനിന്റെപ്ര
വൃത്തിഎല്ലാംനിഷ്ഫലംനീനിന്ദിക്കുന്നകാൎയ്യങ്ങളിൽഞാൻസാന്നി
ദ്ധ്യംഅധികംകാണുന്നുഎന്നുഞാൻതീൎച്ചപറഞ്ഞശെഷംലജ്ജാ
മയൻപൊയാറെഞാൻ

സ്വൎഗ്ഗീയമാംവിളിക്കധീനരാം
വൎഗ്ഗിയൎക്കിട്ടകണ്ണികൾഎല്ലാം
നാനാവിധംജഡത്തിന്നുചിതം
അനാരതംഅവറ്റിൽആക്രമം
ഇന്നൊപിന്നെതിലൊനാംതൊറ്റുടൻ
മനൊരഥംകാണായ്വാൻഎന്ന്അവൻ
നിനെക്കയാൽസഞ്ചാരികൾഅഹൊ
മുനെക്കുവന്നെതിൎത്തുണൎന്നുവൊ—എന്നുപാടുകയും
ചെയ്തു—


9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/69&oldid=189192" എന്ന താളിൽനിന്ന് ശേഖരിച്ചത്