താൾ:CiXIV268.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ഷിച്ചുക്ഷാന്തിയെനിന്ദിച്ചുഎല്ലാംവിഴുങ്ങിചണ്ടിമാത്രംശെഷി
ച്ചിരുന്നു—

ക്രിസ്തി—ഇതിലെഉപദെശംഎന്തു—

വ്യാഖ്യാ—ഇരുവരുംദൃഷ്ടാന്തങ്ങൾഅത്രെഭ്രാന്തിഎല്ലാംഇപ്പൊൾതന്നെ
വെണംഎന്നുമദിച്ചപ്രകാരംപ്രപഞ്ചസക്തന്മാർസൌഖ്യവും
സന്തൊഷവുംമറ്റുംഇഹത്തിങ്കൽതന്നെആവശ്യംഎന്നുവെച്ചുപരലൊ
കകാൎയ്യംവിചാരിയാതെകാണാത്തതിനെകൊണ്ടുനമുക്കുഎ
ന്തുഎന്നുഗൎവ്വിച്ചുദൈവവചനംനിരസിച്ചുനടന്നുഒടുക്കംവരുമ്മു
മ്പെഎല്ലാംവിഴുങ്ങിനിന്ദ്യമായചണ്ടികൾഅല്ലാതെഒന്നുംശെ
ഷിപ്പിക്കുന്നില്ല—

ക്രിസ്തി—എന്നാൽക്ഷാന്തിതല്ക്കാലസുഖങ്ങളെവാഞ്ഛിക്കാതെഉത്ത
മദാനത്തിന്നായികാത്തിരിക്കകൊണ്ടുബുദ്ധിമതിതന്നെമറ്റ
വൾ്ക്കുചണ്ടികൾമാത്രംഉണ്ടാകുന്നസമയത്തുഇവൾക്കുമഹത്വംഉ
ണ്ടാകും—

വ്യാഖ്യാ—മറ്റൊന്നുംപറയാംപരലൊകമഹത്വംഒരുനാളുംക്ഷയിച്ചു
പൊകുന്നില്ലഇഹലൊകത്തിലെഇമ്പവുംസമ്പത്തുംക്ഷണത്തി
ൽപൊയ്പൊകുംഭ്രാന്തിതന്റെനന്മആദ്യംകിട്ടിക്ഷാന്തിയെ
പരിഹസിച്ചുവല്ലൊക്ഷാന്തിതനിക്കുള്ളതുഒടുക്കംകിട്ടിയാൽ
നിത്യംചിരിക്കുംആദ്യമായതുതീൎന്നുപൊകുന്നതുഅന്ത്യമായ്തു
തീരാത്തതാകുന്നു—ആദ്യംതന്റെനന്മകൾലഭിക്കുന്നവൻഅവ
റ്റെകാലത്തിൽഅനുഭവിച്ചുതീൎത്തുകളയുംഅവസാനത്തിൽ
ലഭിക്കുന്നവന്നുനിത്യഅനുഭവംഉണ്ടാകും—നീ നിന്റെആയുസ്സുള്ള
കാലത്തിങ്കൽഗുണത്തെയുംലാജർദുഃഖത്തെയുംഅനുഭവിച്ചു
ഇപ്പൊൾഅവൻആശ്വസിക്കപ്പെടുന്നുനീയുംഅതിവെദനപ്പെ
ടുന്നുഎന്നു ധനവാനൊടുചൊല്ലിയവാക്കുണ്ടല്ലൊ—

ക്രിസ്തി—ഇഹലൊകസൌഖ്യംഅന്വെഷിക്കാതെപരലൊകമഹത്വത്തിന്നാ
യികാത്തിരിക്കുന്നവൻഭാഗ്യവാൻതന്നെ—

വ്യാഖ്യാ—ശരികാണാകുന്നത്‌ ക്ഷണികം കാണാത്തതുനിത്യമുള്ളതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/27&oldid=189105" എന്ന താളിൽനിന്ന് ശേഖരിച്ചത്