താൾ:CiXIV268.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

സങ്കടംഇനിമടങ്ങിഇടുക്കുവാതിൽക്കൽചെന്നാൽഞാൻഈബു
ദ്ധിക്കെടുനിമിത്തംഅപമാനത്തൊടെആട്ടിക്കളയപ്പെടുമൊഎന്നു
ചൊദിച്ചാറെസുവിശെഷി—നീവിരുദ്ധവഴിയിൽനടപ്പാൻവെണ്ടിനെ
ൎവ്വഴിയെവിട്ടത്കൊണ്ടുനിന്റെപാപംഏറ്റവുംവലിയതാകുന്നുസത്യം
എങ്കിലുംആവാതിൽക്കലെകാവൽക്കാരൻമാനുഷപ്രിയനാകുന്നുനി
ന്നെയുംകൈക്കൊള്ളുംഅവന്റെകൊപത്താൽവഴിയിൽനിന്നുന
ശിക്കാതിരിക്കെണ്ടതിന്നുഇനിതെറ്റിനടക്കാതിരിപ്പാൻസൂക്ഷിച്ചുകൊ
ൾകഎന്നതകെട്ടാറെക്രിസ്തിയൻസുവിശെഷിയെവന്ദിച്ചുഒരുചുംബ
നവുംഅനുഗ്രഹവാക്കുംവാങ്ങിപുറപ്പെട്ടുവഴിക്കൽവെച്ചുആരൊടെങ്കി
ലുംഒന്നുംചൊദിക്കയുംപറകയുംചെയ്യാതെലൊകജ്ഞാനിയെകണ്ടു
അവന്റെആലൊചനഅനുസരിപ്പാൻതുടങ്ങിയസ്ഥലത്തുഎത്തുവൊ
ളംവളരെഭയംകൊണ്ടുഓടിനടക്കയുംചെയ്തു—അതിന്റെശെഷംഅ
വൻകാലക്രമെണവാതിലക്കലുംഎത്തി—മുട്ടിയാൽതുറക്കപ്പെടും(മത്ത.
൭,൭-൮)എന്നൊരുമെലെഴുത്തിനെകണ്ടുമുട്ടി—

ഈവാതിലൂടെപൂകുവാൻ
ഈമത്സരിക്കഎൻപുരാൻ
കനിഞ്ഞുടൻതുറക്കുകിൽ
ഞാൻഎന്നുംവാഴ്ത്തുംഊൎദ്ധ്വത്തിൽ

എന്നുകുറെനെരംപാടിയുംമുട്ടിയുംകൊണ്ടിരുന്നശെഷംസുചിത്തൻഎ
ന്നൊരുഘനശാലിവാതിൽ്ക്കഅടുത്തുനീആരെന്നുംയാത്രഎവിടെനിന്നു
എന്നുംവന്നകാരണംഎന്തുഎന്നുംചോദിച്ചു—

ക്രിസ്തിയൻ വലിയഭാരംകൊണ്ടുവലഞ്ഞൊരുപാപിഇതാവരുവാനുള്ള
കൊപത്തെഒഴിപ്പാനായിഞാൻനാശപുരംവിട്ടുചിയൊനിലെക്കയാ
ത്രയാകുന്നുവഴിഈവാതിൽക്കൽകൂടിഇരിക്കുന്നുഎന്നുകെട്ടതുകൊണ്ടു
അകത്തുചെല്ലെണ്ടതിന്നുകല്പനചൊദിക്കുന്നുഎന്നുപറഞ്ഞാറെസുചിത്ത
ൻസന്തൊഷിച്ചുവാതിൽതുറന്നക്രിസ്തിയൻഅകത്തുകടന്നുഅപ്പോൾ—

സുചിത്തൻ—അവന്റെകൈപിടിച്ചുവലിച്ചുഇതിന്റെസംഗതിഎന്തെ
ന്നുഅവൻചൊദിച്ചശെഷംസുചിത്തൻഈവാതിലിന്റെസമീ


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/21&oldid=189093" എന്ന താളിൽനിന്ന് ശേഖരിച്ചത്