താൾ:CiXIV268.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ധാനവഴിയെവിട്ടുമഹൊന്നതന്റെആലൊചനയെഉപെ
ക്ഷിച്ചുനാശത്തിന്നണഞ്ഞവനുമാകുന്നുഎന്നുപറഞ്ഞു—

അനന്തരംക്രിസ്തിയൻവീണുരുണ്ടുഅയ്യൊകഷ്ടംകഷ്ടംഞാൻചാവാ
റായിഎന്നുനിലവിളിച്ചപ്പൊൾസുവിശെഷിഅവന്റെകൈപിടിച്ചു
മനുഷ്യരുടെസകലപാപവുംദൂഷണവുംക്ഷമിക്കപ്പെടും(മത്തായി
൧൨,൩൧)—അവിശ്വാസിയായിരിക്കാതെവിശ്വാസിയായിരിക്ക
(യൊ൨൦,൨൭)എന്നതുകെട്ടുക്രിസ്തിയൻകുറയധൈൎയ്യംപൂണ്ടുഎഴുനീ
റ്റുവിറച്ചുകൊണ്ടുനിന്നപ്പൊൾസുവിശെഷിഎന്റെവാക്കുഇനിനല്ല
വണ്ണംവിചാരിച്ചുകൊണ്ടിരിക്കനിന്നെവഞ്ചിച്ചവൻആരെന്നുനിണ
ക്കഅവൻകാട്ടിതന്നആൾആരെന്നുംഞാൻപറഞ്ഞുതരാം—നിന്നെ
വഞ്ചിച്ചവൻഐഹികംപ്രമാണിച്ചുംജഡത്തെആചരിച്ചുംക്രൂശിന്റെ
വൈരിയായിനടന്നുംനടത്തിച്ചുംകൊണ്ടുനെൎവ്വഴികളെവിടാതെവ
ഷളാക്കുവാൻനൊക്കുന്നലൊകജ്ഞാനിതന്നെആകുന്നുഅവൻനിണ
ക്കന്നആലൊചനയിൽമൂന്നുവിരുദ്ധങ്ങൾഉണ്ടു—അവൻനിന്നെനെ
ൎവ്വഴിയിൽനിന്നുതെറ്റിച്ചുകളഞ്ഞുക്രൂശിന്മെൽനീരസംഉണ്ടാക്കിമരണ
ത്തിന്നുഫലംവിളയുന്നവഴിക്കയച്ചു—

൧., അവൻനിന്നെനെൎവ്വഴിയിൽനിന്നുതെറ്റിച്ചതുംനീയുംഅനുസ
രിച്ചതുംനീ വെറുക്കെണം—ലൊകജ്ഞാനിയുടെഉപദെശം അനുസ
രിപ്പാനായിനീദൈവവചനംഉപെക്ഷിച്ചുകളഞ്ഞു—ഇടുക്കുവാതിലിൽ
കൂടിഅകത്തുപ്രവെശിപ്പാൻപൊരുതുവിൻജീവങ്കലെക്കപൊകുംവാ
തിൽഇടുക്കമുള്ളതാകുന്നുആയതിനെകണ്ടെത്തുന്നവരുംചുരുക്കം ത
ന്നെഎന്നുകൎത്താവ്പറഞ്ഞുവല്ലൊ(മത്താ. ൭,൧൩,൧൪)ആവഴിയിൽനി
ന്നുവാതിൽക്കൽനിന്നുംനിന്നെതെറ്റിച്ചുകളഞ്ഞവന്റെഉപദെശത്തെയും
നിണക്കതിലുണ്ടായഅനുസരണത്തെയുമ്നിരസിക്ക—

൨.,മിസ്രയിലെനിക്ഷെപങ്ങളെക്കാൾനിണക്ക്അധികംവാഞ്ഛിത
മായിരിക്കെണ്ടുന്നക്രൂശിനെഅവൻനീരസമാക്കികളവാൻഭാവിച്ചതു
നീനിരസിക്കെണം—തന്റെജീവനെരക്ഷിപ്പാൻഅന്വെഷിക്കുന്നവ
ൻഅതിനെനഷ്ടമാക്കും(മത്താ.൧൦,൧൯)എന്റെഅടുക്കൽവന്നുമാതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/19&oldid=189088" എന്ന താളിൽനിന്ന് ശേഖരിച്ചത്