താൾ:CiXIV268.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪

ആശാ—അതിന്നുനാലുകാരണങ്ങൾഉണ്ടു—

൧.,അവൎക്കപാപബൊധംഉണ്ടായെങ്കിലുംമാനസാന്തരമില്ലായ്കകൊ
ണ്ടുഭക്തിക്കായിട്ടുഉണൎത്തുന്നകുറ്റങ്ങളുടെവലിപ്പംമറന്നശെഷം
അവർമുമ്പെത്തമൎയ്യാദകളെപിന്നെയുംആചരിപ്പാൻതുനിയും—ഒ
രുനായ്ക്കമനമ്പിരിച്ചൽപിടിച്ചാൽതിന്നതിനെഛൎദ്ദിക്കുംഎങ്കി
ലുംഅവൻഛൎദ്ദിച്ചതിനെവെറുക്കായ്കകൊണ്ടുവെദനമാറിയശെ
ഷംഉടനെതിരിഞ്ഞുസകലവുംരണ്ടാമതുകപ്പിതിന്നുകളയുംനായി
തന്റെഛൎദ്ദിയിലെക്കതിരിക്കുന്നുഎന്നെഴുതിഇരിക്കുന്നുവല്ലൊ—അ
പ്രകാരംആമനുഷ്യർനരകവെദനയുടെഒൎമ്മനിമിത്തംമാത്രംസ്വ
ൎഗ്ഗത്തെആഗ്രഹിക്കകൊണ്ടുനരകഭയംകുറയുംഅളവിൽസ്വൎഗ്ഗീയ
ആശയുംരക്ഷയിങ്കലെതാല്പൎയ്യവുംക്ഷയിച്ചുപൊകുംഇങ്ങിനെ
കുറ്റത്താൽഉണ്ടായഭയവുംനിത്യജീവമഹത്വങ്ങളുടെആശയുംന
ശിച്ചശെഷംഅവർഉടനെമാറിക്കളയും—

൨.,മനുഷ്യനെകുറിച്ചുള്ളഭയംകുടുക്കിനെവരുത്തുന്നു(സുഭ.൨൯,൨൫)
എന്നവാക്കിൽകാണുന്നപ്രകാരംഅവൎക്കഅടിമപ്പെടുത്തുന്നമാ
നുഷഭയമുണ്ടാകകൊണ്ടനരകജ്വാലകൾചെവിക്കുചുറ്റുംജ്വലി
ച്ചുതീരുന്നെങ്കിൽസ്വൎഗ്ഗത്തിലെതാല്പൎയ്യംനീങ്ങിമനസ്സുഭെദിച്ചുഇനി
യുംഅല്പംതാമസിക്കട്ടെബദ്ധപ്പാടുഒന്നുംവെണ്ടാസകലവുംഉപെ
ക്ഷിച്ചുകഷ്ടങ്ങളെസഹിപ്പാൻഎന്തുആവശ്യംഎന്നുവിചാരിച്ചുപി
ന്നെയുംലൊകത്തോടുചെരുന്നു—

൩.,അടുത്തിരിക്കുന്നനിന്ദയുംഅവൎക്കഒർഇടൎച്ച—ഡംഭികളുംതന്നിഷ്ടക്കാ
രുമായവൎക്കഭക്തിഎത്രയുംനീരസവുംനിന്ദ്യവുമാകകൊണ്ടുനരക
ഭയവുംവരുവാനുള്ളകൊപത്തിന്റെഒൎമ്മയുംവിട്ടശെഷംഅവർമു
മ്പെത്തവെറുപ്പിലെക്ക്മടങ്ങിചെല്ലും—

൪.,കുറ്റത്തെളിവുംഭയത്തിന്റെഒൎമ്മയുംഅവൎക്കഅസഹ്യമാകകൊണ്ടും
നാശംവരുന്നതിന്മുമ്പെഅതുവിചാരിക്കെണ്ടതിന്നുമനസ്സില്ലായ്മകൊ
ണ്ടുംനീതിമാൻധാവനംചെയ്തുരക്ഷപ്രാപിക്കുന്നഎടത്തിലെക്ക
ഒടിചെല്ലുവാൻസംഗതിവരാതെദൈവകൊപവുംഭയങ്കരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/148&oldid=189356" എന്ന താളിൽനിന്ന് ശേഖരിച്ചത്