താൾ:CiXIV268.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬

നെഎന്നുചൊദിച്ചു—

നിൎബ്ബൊ—നല്ലതുതന്നെഎന്റെമനസ്സിൽവിടാതെഉണ്ടാകുന്നനല്ലചിന്തകൾ
സഞ്ചാരത്തിൽഎനിക്കുആശ്വാസംഎത്തിച്ചുവരുന്നു—

ക്രിസ്തി—ആനല്ലചിന്തകൾഞങ്ങൾക്കുംഅറിയാമൊ—

നിൎബ്ബൊ—ഞാൻദൈവത്തെയുംസ്വൎഗ്ഗത്തെയുംവിചാരിച്ചുകൊണ്ടിരിക്കുന്നു—

ക്രിസ്തി—അതുപിശാചിന്നുംനരകവാസികൾ്ക്കുംചെയ്യാമല്ലൊ—

നിൎബ്ബൊ—ഞാൻഅവവിചാരിച്ചുആഗ്രഹിക്കയുംചെയ്യുന്നു—

ക്രിസ്തി—ഒരുനാൾഎങ്കിലുംഅവിടെഎത്താത്തപലരുംഅങ്ങിനെതന്നെചെയ്യു
ന്നു—മടിയന്റെആത്മാവ്ആഗ്രഹിച്ചിട്ടുംഒന്നുംകിട്ടുന്നില്ല(സഭ.൧൩,൪)

നിൎബ്ബൊ—ഞാനൊഅവവിചാരിച്ചിട്ടുഎനിക്കുള്ളസകലവുംവിട്ടിരിക്കുന്നു—

ക്രിസ്തി—അതിൽഎനിക്ക്സംശയമുണ്ടുസകലവുംവിടുവാൻമഹാപ്രയാസമാ
കകൊണ്ടുചിലൎക്കമാത്രംഅങ്ങിനെചെയ്വാൻമനസ്സുവരും—ദൈവം
നിമിത്തമായിസകലവുംവിട്ടുപൊയിഎന്ന്നിണക്കഎങ്ങിനെഅറി
യാം—

നിൎബ്ബൊ—എന്റെഹൃദയത്തിൽഅങ്ങിനെതൊന്നുന്നു

ക്രിസ്തി—തന്റെഹൃദയത്തിൽവിശ്വസിക്കുന്നമനുഷ്യൻമൂഢൻഎന്ന്ജ്ഞാ
നമുള്ളവൻപറഞ്ഞുവല്ലൊ—

നിൎബ്ബൊ—അതുദൊഷമുള്ളഹൃദയത്തെകുറിച്ചുപറഞ്ഞതാകുന്നുഎങ്കിലും
എന്റെഹൃദയംനല്ലതാകുന്നു—

ക്രിസ്തി—അതുനീഎങ്ങിനെനിശ്ചയിച്ചു—

നിൎബ്ബൊ—ആയതുസ്വൎഗ്ഗത്തിന്റെആശകൊണ്ടുഎന്നെസന്തൊഷിപ്പിക്കുന്നു—

ക്രിസ്തി—ആയതിലെവഞ്ചനകൊണ്ടുഅങ്ങിനെചെയ്യുന്നെങ്കിലൊഹൃദയംതു
മ്പില്ലാത്തആശകളെതൊന്നിച്ചുമനുഷ്യന്നുസന്തൊഷംവരുത്തുകി
ലുമാം—

നിൎബ്ബൊ—എന്റെഹൃദയവുംനടപ്പുംഒത്തുവരുന്നത്കൊണ്ടുഎന്റെആശ
ന്യായമുള്ളതാകുന്നു—

ക്രിസ്തി—നിന്റെഹൃദയവുംനടപ്പുംഒത്തതാകുന്നുഎന്നുനിന്നൊടുപറ
ഞ്ഞതാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/140&oldid=189340" എന്ന താളിൽനിന്ന് ശേഖരിച്ചത്