താൾ:CiXIV268.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

അതുകൂടാതെഅവരുടെപ്രഭുഎപ്പൊഴുംവിളിപ്പാട്ടിൽതന്നെഇ
രിക്കകൊണ്ടുഅവർക്ഷീണിച്ചാലുംസഹായിപ്പാൻവെഗംവരുംഎങ്കി
ലുംഅവനൊട്അടുക്കുന്നവന്റെവാൾചാട്ടുകുന്തംഅസ്ത്രംവിൽഎ
ന്നിവഒന്നുംനില്ക്കുന്നില്ലഅവൻഇരിമ്പിനെവൈക്കൊൽപൊലെയും
ചെമ്പുചതുക്കമരത്തെപൊലെയുംവിചാരിച്ചുഅമ്പുഅവനെഒടി
ക്കയില്ല;കവിണയിലെകല്ലുകൾഅവന്നുതാളടിപൊലെഇരിക്കുന്നു
കുന്തത്തിന്റെഇളക്കത്തെഅവൻപരിഹസിക്കുന്നു.(യൊബ്൪൧,൨൬,
൨൯)ഇങ്ങിനെയുള്ളവനെവിരൊധിപ്പാൻമാനുഷശക്തിമതിയാകുമൊ—
ഒരാൾ്ക്കയൊബിന്റെകുതിരകിട്ടികയറിനല്ലവണ്ണംനടത്തുവാൻ
ധൈൎയ്യംഉണ്ടെങ്കിൽവലിയകാൎയ്യങ്ങളെചെയ്വാൻസംഗതിഉണ്ടാകും
സത്യംഅതെന്തിന്നു—ആകുതിരയുടെകഴുത്തുഇടിമുഴക്കംധരിച്ചതുവെ
ട്ടുകിളിയെപൊലെപെടിക്കുന്നില്ലഅതിന്റെമൂക്കിന്റെപ്രതാപംഭയ
ങ്കരമാകുന്നുതാഴ്വരയിൽഅതിന്റെകുളമ്പുകൾമാന്തുന്നുഅത്‌തന്റെ
ശക്തിയൊടെപ്രസാദിച്ചുആയുധക്കാരുടെനെരെഎതിൎപ്പാനായിഒ
ടുന്നുഭീഷണിയിങ്കൽപരിഹസിച്ചുഭയപ്പെടാതെയുംവാളിൽനിന്നുപി
ന്മാറാതെയുംഇരിക്കുന്നു—അമ്പുപൂണിയുംമിന്നുന്നകുന്തവുംഅതിന്റെ
നെരെഇറക്കുന്നെങ്കിൽഗൎവ്വംകൊണ്ടുംകൊപംകൊണ്ടുംനിലത്തെവിഴുങ്ങു
ന്നുകാഹളത്തിൻധ്വനിയെപ്രമാണിക്കുന്നില്ലകാഹളങ്ങളുടെഇടയിൽ
ഹാഹാഎന്നുവിളിച്ചുയുദ്ധത്തെയുംസെനാപതികളുടെആൎപ്പിനെയുംഅ
ട്ടഹാസത്തെയുംദൂരത്തുനിന്നുമണക്കുന്നു(യൊബ൩൯,൧൯,൨൫)—.

എങ്കിലുംകാലാളുകളായനാംശത്രുവിനൊടുഅടുത്തുപൊരുതുവാൻആ
ഗ്രഹിക്കരുത്മറ്റെവർപൊരിൽതൊറ്റുപൊയപ്രകാരംകെൾ്ക്കുന്നെങ്കി
ൽ നാംഅവരെക്കാൾധൈൎയ്യത്തൊടെനിന്നുജയിക്കുംഎന്ന്വിചാരിക്ക
യുമരുത്—അങ്ങിനെവിചാരിക്കുന്നവർപരീക്ഷാകാലത്തിൽഅധികം
തൊല്ക്കെണ്ടിവരുന്നുണ്ടു.—കൎത്താവിന്നുവെണ്ടിമറ്റെല്ലാമനുഷ്യരെക്കാ
ളുംവലിയകാൎയ്യംചെയ്തുനല്ലവണ്ണംപൊരുതാംഎന്നുതന്റെമായാഹൃദ
യത്താൽവിചാരിച്ചിരുന്നപെത്രുവിനെആവൈരികൾഎത്രജയിച്ചുന
ഷ്ടംവരുത്തിഎന്നുനീഒൎക്കുന്നുവൊ

16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/125&oldid=189306" എന്ന താളിൽനിന്ന് ശേഖരിച്ചത്