താൾ:CiXIV267.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—36—

൫ാമദ്ധ്യായം

അഭിഷെകം.

50. ചൊദ്യം. വളരെദ്രവ്യം ശിലവചെയ്ത അനെക പ
ദാൎത്ഥങ്ങളെക്കൊണ്ടശിലമുതലായവിഗ്രഹങ്ങളുടെമീതെ അഭി
ഷെകംചെയ്യുന്നതും, ആപദാൎത്ഥങ്ങളെ ആൎക്കുംപ്രയൊജനപ്പെ
ടാതെ വെറുതെകളയുന്നതും,നിങ്ങടെ ബുദ്ധിഹീനതയല്ലയൊ?

(ഉത്തരം) 1–ാമത, ഒരൊ മനുഷ്യനും ദൈവത്തിന്റെ
അടുക്കൽവെച്ചിരിക്കുന്നവിശ്വസത്തെ വിഗ്രഹംമൂലം വെളി
വായി കാണിക്കുന്ന ശ്രമങ്ങളെ സാക്ഷി യായിരിക്കുന്ന
ൟശ്വരൻ എറ്റ പൂൎണ്ണമാക്കിനിത്യസാമ്രാജ്യത്തെ കൊടുക്കുമെ
ങ്കിൽ ശിലമുതലായവിഗ്രഹങ്ങൾമൂലം ഞങ്ങൾചെയ്യുന്ന അ
ഭിഷെകാദിവഴിപാടുകൾ ബുദ്ധിഹീനതകൊണ്ട ചെയ്യുന്നതാ
ണെന്നഒരിക്കലുംപറയാമൊ.

2–ാമത ഭക്തന്മാർ ചെയ്യുന്ന വഴിപാടുകളെ തനിക്കെന്നകരു
താതെ വിഗ്രഹങ്ങൾക്കാണെന്ന കരുതാൻ ദൈവം മതിമയക്കം
ഉള്ളവരല്ല.

3–ാമത— ഞങ്ങളുടെവെദാഗമശാസ്ത്രപുരാണഇതിഹാസങ്ങ
ളിൽവിധിച്ചപ്രകാരം എണ്ണ, പാൽ, തയിർ, നെയ്യ, തെൻ,
ഇളനീർമുതലായ്തുകളെകൊണ്ട ശിലമുതലായ വിഗ്രഹങ്ങൾക്ക
അഭിഷെകംചെയ്യുന്നത അജ്ഞാനമാണെന്നും, നിഷ്ഫലമാണെ
ന്നും പറഞ്ഞുനീദുഷിക്കുന്നതഒരിക്കലുംശരിയല്ല.

4–ാമത— (പുറപ്പാടപുസ്തകം) 30–ാമദ്ധ്യായം 22മുതൽ 33വ
രെഉള്ളവാക്യങ്ങളിൽ, യഹൊവ, മൊശയൊടു യുദ്ധസ്ഥല
ത്തിലെശെക്കലിൻപ്രകാരം, ശുദ്ധമൂരിൽ 500 ശെക്കലിനെ
യും, സുഗന്ധമുള്ള കരുവാതൊലിയിൽ, അതിൽപാതിയാകുന്ന
ഉരുനൂറ്റമ്പതശെക്കലിനെയും, സുഗന്ധവയമ്പിൽ, ഇരുനൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/44&oldid=188600" എന്ന താളിൽനിന്ന് ശേഖരിച്ചത്