താൾ:CiXIV267.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—13—

21. ചൊദ്യം. ആ അറിവ എങ്ങിനെകിട്ടും.

(ഉത്തരം) ആ അറിവ വെദാഗമശാസ്ത്രപുരാണ ഇതി
ഹാസങ്ങളാൽകിട്ടും.

22. ചൊദ്യം വെദം എന്നുള്ളത എത.

(ഉത്തരം) ഋക്ക, എജുസ്സ, സാമം, അഥൎവണം, എ
ന്നുള്ളവതന്നെ (യാസ്ക നിരുക്തം)

23. ചൊദ്യം. ൟ ചതുൎവെദങ്ങളല്ലാതെലൊകത്തിൽവെ
ദങ്ങൾ എന്നപറയുന്ന മറ്റവകൾ ഒക്കെയും നുണയായിട്ടുള്ള
തൊ.

(ഉത്തരം.) ഹിന്തുക്കളുടെ ചതുൎവെദങ്ങൾമാത്രംസത്യം മ
റ്റതൊക്കെയും അസത്യമാകുന്നു.

24. ചൊദ്യം. ൟ ചതുൎവെദങ്ങൾ ഹിന്തുക്കൾക്ക എങ്ങി
നെകിട്ടി.

(ഉത്തരം) ഈശ്വരൻ ഉപദെശമൂലമായി കൊടുത്തു.
(കൈവല്യോപനിഷത്ത 3-ാമദ്ധ്യായം)

25. ചൊദ്യം. ഹിന്തുക്കളുടെ ചതുൎവെദങ്ങൾ ൟശ്വര
നാൽ ഉപദെശിക്കപ്പെട്ടു എന്നും, മനുഷ്യനാൽ എഴുതി ഉണ്ടാ
ക്കിയതല്ലെന്നും നമുക്കഎങ്ങിനെ അറിയാം.

(ഉത്തരം) ഹിന്തുക്കളുടെ ചതുൎവെദങ്ങൾ ഉദാത്താനുദാ
ത്തസ്വരങ്ങളൊടു കൂടിഇരിക്കുന്നതകൊണ്ടും,ആ സ്വരങ്ങൾക്ക
പ്രത്യെകം അൎത്ഥം ഇരിക്കുന്നതകൊണ്ടും, എട്ടിൽ എഴുതുമ്പൊ
ൾ അക്ഷരങ്ങൾമാത്രം എഴുതാമല്ലാതെ സ്വരത്തെ എഴുതുവാൻ
പാടില്ലാത്തതുകൊണ്ടും,അതിനാൽ മെപ്പടിസ്വരങ്ങളൊടുകൂടി
യ വെദങ്ങളെ ഒരുവൻ മറ്റൊരുവന്ന പറഞ്ഞകൊടുത്ത അ
റിയെണ്ടതായിരിക്കുന്നതകൊണ്ടും,എട്ടിൽ എഴുതി മെപ്പടിസ്വ
രങ്ങളെ അറിഞ്ഞ പാഠംചെയ്വാൻ എത്ര സാമൎത്ഥ്യമുള്ള മനുഷ്യ
നാലും വഹിയാത്തതകൊണ്ടും, പൂൎവ്വാപരവിരൊധം ഇല്ലാതെ
ഹൃദയത്തിൽനിന്ന എകകാലത്തിൽ ഉണ്ടാക്കി മറ്റൊരുത്ത
ന്ന ഉപദെശിപ്പാൻ മനുഷ്യസാമൎത്ഥ്യത്തിന്ന അതീതപ്പെട്ടി
രിക്കുന്നതകൊണ്ടും, ലൊകത്തിൽ വെദങ്ങൾ എന്നപറയുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/21&oldid=188562" എന്ന താളിൽനിന്ന് ശേഖരിച്ചത്