താൾ:CiXIV267.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—14—

മറ്റവകളൊക്കെയും എഴുതി ഉണ്ടാക്കുവാൻ മനുഷ്യന്നഎത്രയും
എളുപ്പത്തിൽ കഴിയുന്നതായിരിക്കുന്നതകൊണ്ടും മെൽപറഞ്ഞ
ഹിന്തുക്കളുടെ ചതുൎവെദങ്ങളെമാത്രം സൎവ്വജ്ഞനായ ഈശ്വര
നാൽ ഉപദെശമൂലമായികിട്ടിയതാണെന്ന നിശ്ചയിക്കപ്പെട്ടി
രിക്കുന്നു.

26. ചൊദ്യം. ആഗമങ്ങൾ എന്നത എതു,

(ഉത്തരം) കാമികം, യൊഗജം, ചിന്ത്യം, കാരണം, അ
ജിതം, ദീപ്തം, സൂക്ഷ്മം, സഹസ്രം, അംശുമാൻ, സുപ്രഭെദം,
വിജയം, നിശ്വാസം, സ്വായംഭുവം, അനലം, വീരം, രൌര
വം, മകുടം, വിമലം, ചന്ദ്രജ്ഞാനം, ബിംബം, പ്രൊൽഗിതം
ലളിതം, സിദ്ധം, സന്ധാനസൎവൊക്തം, പരമെശ്വരം, കിര
ണം, ഭെദം, വാതുളം എന്നുള്ള ൟ ഇരുപത്തെട്ടും ആഗമങ്ങളാ
കുന്നു. (കിരണം 4-ാമദ്ധ്യായം 7-ാം വാക്യം.)

27. ചൊദ്യം. ൟ ആഗമങ്ങൾ ഹിന്തുക്കൾക്ക എങ്ങി
നെ കിട്ടി.

(ഉത്തരം) വെദങ്ങളിലുള്ള ആലയവിഗ്രഹാദിപൂജാവി
ഷയങ്ങളെ ലൊകെ പകാരനിമിത്തം ദെവന്മാർ ഋഷീശ്വര
രാൽ വെളിവാക്കിതന്നിട്ടുള്ളത, ആഗമങ്ങളാകുന്നു. (മെപ്പടി
4-ാമദ്ധ്യായം 8-ാംവാക്യം)

28. ചൊദ്യം. ശാസ്ത്രങ്ങൾ എന്നുള്ളത എത. എന്തിനവെ
ണ്ടി ആരാലുണ്ടാക്കപ്പെട്ടു.

(ഉത്തരം) ജനങ്ങൾ വെദാൎത്ഥങ്ങളെ വിപരീതമായി
ധരിച്ച ആചാരാദിമതവിഷയങ്ങളിൽ തെറ്റിനടക്കാതിരിപ്പാ
ൻ വെദങ്ങളുടെ യഥാൎത്ഥമായ അൎത്ഥങ്ങളെ ഇന്നതാണെന്ന
സ്മരിച്ച മനു, അത്രി, വിഷ്ണു, ഹാരീദർ, യാജ്ഞവല്ക്യർ, ഉശന
ർ, അംഗീരസർ, യമർ, ആപസ്തംഭർ, സംവൎത്തനർ, കാൎത്ത്യാ
യനർ, ബൃഹസ്പതി, പരാശരർ, വ്യാസർ, സംഖലിഖിതർ,ദ
ക്ഷധൌമതർ, സാതാതപർ, വസിഷ്ഠർ, മുതലായ ദൈവസാ
ന്നിദ്ധ്യമുള്ള ഈ പതിനെട്ട മഹാത്മാക്കളും അവരവര വെറെ
വെറെ എഴുതിവെച്ചിട്ടുള്ളത ധൎമ്മശാസ്ത്രങ്ങളാകുന്നു. (യാജ്ഞവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/22&oldid=188564" എന്ന താളിൽനിന്ന് ശേഖരിച്ചത്