താൾ:CiXIV266.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. അദ്ധ്യായം

ശ്രീ പിത്രെപുത്രായചസദാത്മനെചനമഃ — പരലൊകവുമി
ഹലൊകവും നിൎമ്മിച്ചൊരു ബലവാനെല്ലാറ്റിനു മനന്യനായവര
ൻ- പരമപിതാവായ ദൈവത്തിൽ വിശ്വസിച്ചവനൊ എകദൈ
വമെന്നു ഞാൻ വളങ്ങുന്നു- മനുജാതികളെല്ലാമവനെ അ
റിഞ്ഞു കൊണ്ടവനിൽ ഭക്തന്മാരായ്തൻ മക്കളായീടൂവാൻ അധീ
കമാശമമമാനസെ ജനിക്കുന്നു- സകലമവൻതാനായുണ്ടാ
ക്കിയതുമെന്നീ അഖിലനന്മകൾ്ക്കും അവന്താനല്ലൊമൂലം-ആകയാ
ലവനിലെ ആശ്രയം തന്നെ മഹാഭാഗധെയമായുള്ളു ഭൂലൊ
കെ മനുഷ്യൎക്കു- എങ്കിലൊ രണ്ടു മതക്കാരുടെ ചൊദ്യൊത്തരം
കിഞ്ചനചുരുക്കമായി ചൊല്ലുവാന്തുടങ്ങുന്നു- തമ്പുരാൻ ത്രീയൈ
കനാമെമ്പുരാൻ അനുഗ്രഹിച്ചെമ്പിഴ തീൎത്തു തുണച്ചീടുവാനൎത്ഥി
ക്കുന്നു- വിഗ്രഹസെവകനും സത്യവൈദികനുമായി ചിത്രമായൊ
രുദിനമുണ്ടായീ സംഭാഷണം- തല്ക്കാലെ ബിംബാൎച്ചകനവരനൊ
ടു നിങ്ങളിക്കാലമിവിടത്തെ മാനുഷവൃന്ദത്തൊടു- വാസ്തവമായ ചി
ലവാൎത്തകളുരെക്കുന്നു കെൾ്പതിന്നാശയൊടെ പാൎത്തു ഞാൻ ചിര
കാലം- ഇന്നവസാനമുണ്ടായ്വന്നതുമൂലം ഭവാനെന്നൊടു ചുരുക്കമാ
യ്ചെല്ലെണം പരമാൎത്ഥം- സത്യവെദജ്ഞൻ ചൊന്നാനെന്തൊരു
ചൊദ്യം ഭവാനിഛ്ശയാ ചൊദിക്കുന്നീതവറ്റിന്നൊത്തവാറു ഉത്തരം
പറഞ്ഞതു ഫലിപ്പാൻ തക്കവൺനം സൽപ്രഭു മഹാദൈവം തുണെ
ച്ചീടുക വെണ്ടു- ചൊദിച്ചു ബിംബാൎച്ച കൽഹിന്ദുക്കളിന്നെയൊ
ളം സെവിക്കും ദൈവൌഘവുമാരാധനാചാരവും കൈവിടെ
ണമെന്നെന്തു കാരണം നിങ്ങളിഹ വൈകല്യമെന്നീ പറഞ്ഞീ
ടുന്നു മഹാമതെ- ഹിന്തുക്കളിന്നെയൊളം ചെയ്യുന്നബിംബസെവ
കിഞ്ചനമൊക്ഷമാൎഗ്ഗാചാരം അല്ലെന്നു ഞങ്ങൾ നിശ്ചയിച്ചറി
ഞ്ഞതു കാരണം തന്നെ ഞങ്ങൾ വിട്ടീടുകെന്നു നിങ്ങലൊടു ചൊല്ലുന്നു
നൂനം- എങ്കിലൊ പണ്ടെ ഞങ്ങൾ നടന്നു വന്ന വഴി കിഞ്ചനമൊകച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/5&oldid=195149" എന്ന താളിൽനിന്ന് ശേഖരിച്ചത്