താൾ:CiXIV266.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ത്തു പൊകുമെന്നതെതൊരു വിധെനനാമറിഞ്ഞു കൊൾ്വാനാ
വൂ- അറിഞ്ഞു കൊള്ളാം ദൈവനീതിയെ വിചാരിച്ചായതുമെ
ങ്ങിനെയെന്നു പറയാമെങ്കിൽ കെൾ്ക്ക നീ നീതിമാനായ ദൈവന്ത
ൻ നീതിക്കൊത്തവണ്ണം മാനുഷ പ്രവൃത്തിക്കു സദൃശഫലങ്ങ
ളെ കല്പിക്കും വികല്പമില്ലല്ലവുമതിന്നെതും സത്യമല്ലതെ
ന്നുണ്ടൊതൊന്നുന്നു മനസിതെ എങ്കിലുമിഹലൊകെ നല്ലവ
ൎക്കതിൻ ഫലമെല്ലാമെ നല്കുന്നതും ദുഷ്കൃതികൾ്ക്കു ദൈവം ദുഷ്ട
തെക്കെ ചത്തശിക്ഷയെല്ലാമെനൽകുന്നതുമിക്ഷി തീയിങ്കൽ
കാണുന്നില്ല നാം വിചാരിച്ചാൽ- ദുഷ്ടതയുള്ള ജനമിവിടെ വാ
ഴുന്നതു മക്രമക്കാൎക്കു സൌഖ്യവാഴ്ചയുമതു പൊലെ സജ്ജത
ങ്ങൾക്കു ബഹുകഷ്ടങ്ങൾ വരുന്നതുമിക്കണ്ണു കൊണ്ടു കണ്ടു ചിന്തി
ച്ചുകൊഌഉം വിധൌപരമതിവർകൾ്ക്കു ഭാഗ്യവുമ്മറ്റെവൎക്ക പ
രിതാപവും നല്കും സമയം പാരത്രീകം- ആകയാൽ മനുജൻ ചാ
കുന്നെരമാത്മാ പരലൊകത്തു ചെരുന്നതു നിശ്ചയമാകു
ന്നതു- ആദിയിലുള്ള മനുഷ്യൎക്കിരുവൎക്കും ദൈവം ആത്മാ
വിൽ ജ്ഞാനവരാലങ്കാരം നൽകിയല്ലൊ- എന്തെല്ലാം വര
ങ്ങളെ നൽകിയതെന്നുമെന്നൊടിമ്പമൊടുര ചെയ്തീടുന്നാകി
ൽ കെൾ്ക്കാമല്ലൊ- കെളെങ്കിലവർ ദൈവമഹത്വം ദൈവചി
ത്തം ഈവകയറിവാനായി വിശുദ്ധജ്ഞാനത്തെയും അതി
നൊടൊപ്പം ശുദ്ധനീതിയും സൽഗുണവും നിരവൊടവർകൾ്ക്കു
കൊടുത്തുമഹൊന്നതൻ- ജ്ഞാനാനുഗ്രഹങ്ങളെയെന്നി
യെയവൎക്കവൻ ചെന്നെഴും മഹാഭാഗ്യം നല്കിയെന്നല്ലൊ
ചൊല്കീ അതിനെ ചെറ്റു ചുരുക്കീടാതെ പറയെണം മതിമാ
നായുള്ളൊവെയെന്നു കെട്ടിവൻ ചൊന്നാൽ- അവരെ ദൈ
വം നിജമക്കളായി വിചാരിച്ചാനവരുമായതറിഞ്ഞത്യന്തം
സന്തുഷ്ടരായി അത്രയുമല്ല ദൈവമവൎക്കൈശ്ചൎയ്യം ഘനമ
ത്യന്ത സൌഖ്യമെന്നിതൊക്കവെ നല്കീടിനാൻ- അതിന്നു ദൃഷ്ടാ
ന്തമായവരെ സ്സുഭിക്ഷമാം പരദീസെന്നു പെരാമുദ്യാനന്തന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/23&oldid=195116" എന്ന താളിൽനിന്ന് ശേഖരിച്ചത്