താൾ:CiXIV266.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

യിരിക്കുന്നു- ഇത്രമാനുഷന്മാൎക്കും കൃതഘ്നരെന്നാകിലുമെത്രയു
മുപകാരം ചെയ്യുന്ന മഹാദൈവമെത്രയൊ ദയാപക്ഷമുള്ളവനാ
യീടുന്നു- ദൈവത്തിൻ സ്വഭാവസൽഗുണങ്ങൾ ലക്ഷണങ്ങൾ ആ
ദൌതാനഖിലസൃഷ്ടികളെച്ചെയ്തവാറും ദിവസന്തൊറും നിജസൃ
ഷ്ടിയെഭരിപ്പതുമിവയെല്ലാമെകെട്ടുകുതുകമെന്നെവെണ്ടു-ഇ
ങ്ങിനെ മഹത്വമുള്ളവനെകനെദൈവം അമ്മഹൊന്നതനനെ കൻ
വന്ദിതനാകുന്നതും- സംശയം തീൎന്നു നിങ്ങൾ ചൊന്നവകെട്ട മൂലം
ഹിന്തുക്കളുടെ വെദം കൊണ്ടെന്തു ചൊല്ലെണ്ടു ഞാൻ എന്ന
തെന്നുള്ളിലൊട്ടും ചിന്തിച്ചും തൊന്നുന്നില്ലാ- ഇങ്ങിനെ പ്രതിമാൎച്ചി
തന്നുടെ വാക്കു കെട്ടു ധന്യനാം സത്യവെദഗ്രാഹിയും ചൊല്ലീടിനാ
ൻ- ചെതസി ഭവാൻ ദൈവമഹത്വലക്ഷണങ്ങളെകാഗ്രചി
ത്തം ധ്യാനിച്ചീടുന്നിതെന്നാകിലൊ അജ്ഞാനമെല്ലാമ്മുറ്റും വെ
റുത്തു വിടെണ്ടതു ഇന്നയൊളവും നിങ്ങൾ സെവിച്ചവിഗ്രഹങ്ങ
ൾ്ക്കെന്തു വൈഭവമിരിക്കുന്നിതു വിചാരിക്ക- ജീവന്മാത്രവുമില്ലയാത
ബിംബങ്ങളെല്ലാമാകവെ കൂടി ഒരു തുരുമ്പുമുണ്ടാക്കുമൊ സക
ല ബിംബം മനുഷ്യന്റെ കൈവെലയല്ലൊ പുനരെന്തൊരു നമ്മ
അവറ്റാലുളവാകും വല്ലവസ്തുക്കളെയും സൂക്ഷിച്ചുക്കാത്തു കൊൾ്വാ
ൻ എങ്ങിനെ ബിംബങ്ങളാലവതു വിചാരിക്ക- തങ്ങളെ പൊ
ലും രക്ഷിച്ചീടുവാൻ കഴിയാതെബിംബ ദൈവതങ്ങളെ ആശ്രയി
പ്പതു ഭ്രമം ആകയാൽ സൎവ്വശക്തനായൈക വസ്തുവായ ദൈവത്തെ
നമസ്കരിച്ചവനാൽ വരും ഭാഗ്യം ചെതസി പ്രതീക്ഷിച്ചു സെവിക്കു
ന്നതു ജ്ഞാനം-

൨ അദ്ധ്യായം

ആദിയിലാദിനാഥനാനന്ദ സമന്വിതം പാരാതെമൎത്യമിഥുനത്തെ
നിൎമ്മിച്ചശെഷം എന്തൊന്നു പുനരവൎക്കു വെണ്ടിചെയ്തതെന്നു
ള്ളതറിയുമാറെന്നൊടു ചൊല്ലീടെണം- എങ്കിലൊ നാഥനവൎക്കെ
റിയൊരുപകാരമമ്പൊടു ചെയ്തുതനിക്കവരിലുള്ളപക്ഷം കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/21&oldid=195120" എന്ന താളിൽനിന്ന് ശേഖരിച്ചത്