താൾ:CiXIV263.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ക്ക ധൎമ്മം കൊടുത്താൽ പാപം പോയി എന്ന
നിരൂപിക്കുന്നു. പകെക്കുന്നവരെ പകെച്ചാൽ പ
കെക്കു പരിഹാരമായ്വരും. കൊന്നവരെ കൊന്നാൽ
അപ്രകാരവും തന്നെ. ഏഷണി പറഞ്ഞുവരെ
അധിക കുരള പറഞ്ഞ ശിക്ഷിച്ചുകൊണ്ടാൽ മ
നസ്സ തണുപ്പിക്കും. സത്യ ദൈവത്തോട ഏറിയ
ദ്രോഹങ്ങളെ ചെയ്ത കൊണ്ട കള്ള ദേവതകളെ പ്ര
തിഷ്ഠിച്ച ശാന്തി കല്പിക്കുന്നുണ്ട. ഇപ്രകാരം ദോ
ഷം തീൎക്കേണ്ടുന്നതിന അധിക ദോഷം ചെയ്യു
ന്നത തന്നെ വഴി ആകുന്നു എന്ന ലൌകീക മ
തം. ൟ വഴി നിസ്സാരം.

രണ്ടാമത. സത്യവാന്മാർ അങ്ങിനെ അല്ല. ദുഃ
ഖങ്ങൾ എപ്പേർപ്പെട്ടതും പാപം തന്നെ കാര
ണം പാപം മാറിയാൽ ദുഃഖവും കൂടെ നീങ്ങും എ
ന്ന സത്യ പ്രകാരം നിശ്ചയിച്ചു പാപം പോക്കു
വാനായി പഞ്ചാഗ്നി മുതലായ ഘോര തപസ്സ
ആചരിച്ച യോഗം അഭ്യസിച്ചും അന്നവസ്ത്രാ
ദികളെ വൎജ്ജിച്ചും സന്യാസം ചെയ്തു കഷ്ടിച്ചു
വരുന്നുണ്ട. അതും നിഷ്ഫലം. ആൎക്കും സഹായം
ചെയ്യാതെ സ്നേഹം ഉപേക്ഷിച്ച തന്നെ താൻ മാ
ത്രം നോക്കി നടക്കുന്നതിൽ എന്തൊരു പുണ്യം.
കുളത്തിൽ വീണ മുഴുകുന്ന പൈതലിനെ യോ
ഗികൾ കണ്ടാലും സ്വസ്ഥരായി പാൎക്കും കണ്ണ
കാണാതെ പോയ അച്ശനെ എങ്കിലും കുഴിയിൽ
വീണാലും കരേറ്റുകയില്ല. ദീനക്കാരെ നോക്കുക
യില്ല. അറിയാത്തവരെ നടത്തുകയില്ല. ദുഃഖിത
ന്മാരോട ആശ്വാസ വാക്ക ഒന്നും പറകയും ഇല്ല.
ദൈവം സ്നേഹം ആകുന്നു തപസ്സല്ല. സ്നേഹം
കണ്ടാൽ പ്രസാദം ഉണ്ട. ആകയാൽ നിശ്ചല
വൈരാഗ്യം കൊണ്ടെങ്കിലും ലോകത്തിലെ കഷ്ടം
ചുരുങ്ങി പോകയും ഇല്ല. ശേഷം ജനങ്ങൾ സ
ന്യാസികളെ കണ്ടാൽ അയ്യൊ എങ്ങിനത്ത തപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/16&oldid=177733" എന്ന താളിൽനിന്ന് ശേഖരിച്ചത്