താൾ:CiXIV263.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

സ്സ ഇപ്രകാരം ഞങ്ങളാൽ കഴികയില്ല എന്നും ഇ
വന്ന ധൎമ്മം കൊടുത്താൽ എന്റെ പാപത്തിന്ന
നിവൃത്തി വരും എന്നും ഊഹിച്ച ഓരോന്ന കൊ
ടുത്ത ദ്രവ്യം ഉണ്ടെങ്കിൽ സംശയം കൂടാതെ അധി
ക പാപങ്ങളെ ചെയ്തുകൊള്ളും. എന്നാൽ അവ
രുടെ പുണ്യങ്ങളെ കൊണ്ട മറ്റവരുടെ പാപം ഏ
റി വരുന്നുണ്ടല്ലൊ. തങ്ങളുടെ പാപം നീങ്ങുന്ന
തും ഇല്ല. സമുദ്രത്തിലെ വെള്ളം നാലു പുറവും ക
രെക്ക അടിച്ച തുള്ളി തുള്ളിയായി പതറി ഉണുങ്ങു
ന്നു എങ്കിലും സമുദ്രം കുറഞ്ഞുപോകുന്ന പ്രകാരം
കാണ്മാനില്ല.

നരസി. നേരുതന്നെ യോഗികളും സന്യാ
സികളും ചതിയന്മാർ അത്രെ. എന്നെയും ഒരു
ത്തൻ ഒരു പൊടി കാണിച്ച ചതിച്ചിരിക്കുന്നു.
കള്ളന്മാർ അല്ലാത്തവർ ഉണ്ടെങ്കിൽ മൂഢന്മാർ എ
ന്നെ വേണ്ടു. സ്നാനം ഉപവാസം യോഗം ധൎമ്മം
മുതലായതിനാൽ പാപം പോകുന്നില്ല എന്ന ഞാൻ
ഗ്രഹിച്ചപ്പോൾ ൟ ദേഹത്തെ ആവോളം സേ
വിച്ച പണം സ്വരൂപിച്ചു തുടങ്ങി ഇരിക്കുന്നിട
ത്തോളം സൌഖ്യം വേണം മരിച്ചതിൽ പിന്നെ
എന്തു വരും ആൎക്ക അറിയാം കൎമ്മ ഫലം ഒരുനാ
ളും അനുഭവിപ്പാറില്ല എന്ന എന്റെ പക്ഷം.

അബ്ദു. ബ്രാഹ്മണ എന്തൊരു വാക്ക വാനു
ലോകത്തിൽ ഇത വ്യാജം എന്ന തെളിയാറാകും.

നരസി. അബ്ദുള്ള നിന്റെ വാക്ക വ്യാജം എ
ന്ന° ഇനിക്ക ഇഹലോകത്തിൽ തന്നെ അറിയാം
രാമാ നീ പറ.

രാമ. പറയാം. മൂന്നാമത്തെ വഴി എന്തെന്നാൽ
ഓരൊ വംശത്തിൽ ശ്രേഷ്ഠരായ ഋഷികൾ മുത
ലായവർ ഓരോരുത്തൻ തന്നെത്താൻ നോക്കു
ന്നത നന്നല്ല. വലിയ ജാതികൾക്കും ഓരൊ ഭാ
ഷക്കാൎക്കും വേണ്ടുന്ന ഗുണം വിചാരിക്കേണം


B2

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/17&oldid=177734" എന്ന താളിൽനിന്ന് ശേഖരിച്ചത്