താൾ:CiXIV263.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

കാവസാനത്തിങ്കിൽ അവൻ വന്ന എല്ലാവരുടെ
യും ന്യായം വിസ്തരിക്കും.

രാമ. ൟസാ നെബി പറഞ്ഞ വാക്ക അസ
ത്യമൊ.

അബ്ദു. ഹോ, രാമൻ കുട്ടി അപ്രകാരമുള്ള മ
ഹാത്മാക്കൾ വ്യാജം പറയുമൊ അവൻ പറഞ്ഞി
രിക്കുന്നത എല്ലാം സത്യം തന്നെ.

രാമ. ആ യേശു താൻ ദൈവപുത്രൻ എന്ന
പറഞ്ഞു അത വ്യാജമൊ?

അബ്ദു. അവൻ അങ്ങിനെ പറഞ്ഞു എന്ന ഒ
രുനാളും വിശ്വസിച്ച കൂടാ അവന്റെ ശിഷ്യ
ന്മാർ ചതിവായി അപ്രകാരം പറഞ്ഞിട്ടുണ്ടായി
രിക്കും.

രാമ. അതെങ്ങിനെ ഏവൻഗെലിയോനിൽ
ആ വാക്ക എഴുതിയിരിക്കുന്നത നീ കണ്ടില്ലയൊ.
ഞാൻ കണ്ടിട്ടുണ്ട.

അബ്ദു. അവന്റെ ശിഷ്യന്മാർ ഏവൻഗെലി
എല്ലാം മാറ്റി വഷളാക്കി ഇരിക്കുന്നു.

രാമ. അബ്ദുള്ള യേശുവിന്റെ വാക്കെല്ലാം കേ
ട്ടുകൊണ്ട അവന്റെ ശിഷ്യന്മാർ വ്യാജമായി എ
ഴുതി എന്ന പറയുന്നുവൊ.

അബ്ദു. എന്റെ ചെവി കൊണ്ടു ഞാൻ കേട്ടി
ല്ല എന്ന അറിയാമെല്ലൊ.

രാമ. ഏവൻഗെലിയോൻ യവനാ ഭാഷയിൽ
എഴുതിയിരിക്കുന്നു അത താൻ കണ്ടിട്ടില്ലെയൊ?

അബ്ദു. ഞാൻ കണ്ടിട്ടില്ല അറിഞ്ഞിട്ടുണ്ട.

രാമ. വായിക്കാതെ അറിഞ്ഞിരിക്കുന്നത എ
ങ്ങിനെ നിന്റെ കുറാൻ എങ്കിലും വായിച്ചിട്ടു
ണ്ടൊ അറബി അറിയുമെല്ലൊ.

അബ്ദു. അറബി ഇനിക്ക അറിഞ്ഞു കൂടാ.

രാമ. ഹോ, ഇതാശ്ചൎയ്യം തന്നെ ഏവൻഗെലി
എങ്കിലും കുറാൻ എങ്കിലും വായിക്കാതെയും യേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/14&oldid=177731" എന്ന താളിൽനിന്ന് ശേഖരിച്ചത്