താൾ:CiXIV263.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഉറപ്പിച്ച മക്കത്തിന്ന പോയി ധൎമ്മം ചെയ്യുന്ന
വൎക്ക പാപ നിവൃത്തി വരും എന്ന തന്നെ അല്ല
യൊ നിങ്ങളുടെ വഴി.

അബ്ദു. അതെ പിന്നെ എന്ത?

രാമ. പാപം പോക്കുവാൻ ആ രണ്ടു വഴിയും
ഒന്നു തന്നെ എന്ന തോന്നുന്നു.

അബ്ദു. ഇനിക്കും അവൎക്കും ഒരു ദൈവം എ
ന്ന പറയുന്നുവൊ

രാമ. ഒന്നല്ല കേൾക്ക പാപികളായ ദൈവ
ങ്ങൾ പാപത്തെ പോക്കുമാറില്ല എന്ന താൻ പ
റഞ്ഞുവല്ലൊ. മനുഷ്യനായി ജനിച്ച മഹമ്മതി
ന്ന കഴിയുമൊ അവൻ മനുഷ്യനല്ലയൊ പാപ
വും ചെയ്തില്ലെയൊ പറയു.

അബ്ദു. മതി രാമൻ കുട്ടി എന്ത പഠിച്ചു ദിവ
സം പ്രതി സായ്പിന്റെ അടുക്കൽ പോയി ഇതാ
കുന്നുവൊ പഠിച്ചത. നിങ്ങളെയും ഞങ്ങളെയും
ഇവൻ ചതിക്കും നോക്കി കൊള്ള.

നരസി. ചതിക്കട്ടെ അന്ന നോക്കി കൊള്ളാം
ഇപ്പോൾ നീ അവനോട ഉത്തരം പറ സൂക്ഷി
ച്ച കൊൾക.

അബ്ദു. തനിക്ക പറവാനുള്ളതിനെ പറഞ്ഞ
കഴിഞ്ഞാൽ ഞാനും പറയാം

രാമ. ഞാൻ പറഞ്ഞു കഴിഞ്ഞു. അബ്ദുള്ള താൻ
ഉത്തരം പറയുന്നില്ല എങ്കിൽ ഇനി ഒരു വാക്ക ഉ
ണ്ട. അതിന്ന ഉത്തരം പറയുമായിരിക്കും മനസ്സു
ണ്ടെങ്കിൽ പറയാം.

അബ്ദു. വരട്ടെ വരട്ടെ

രാമ. യേശു എന്നുള്ള പേർ കേട്ടിട്ടുണ്ടൊ അവ
നും നെബി അല്ലെയൊ.

അബ്ദു. ആ ഹാ ൟസാ തന്നെ അവൻ നെ
ബി നേരു തന്നെ. റസൂലെ ഒഴിച്ച എല്ലാ മഹാ
ത്മാക്കളെക്കാളും അവൻ വലിയവൻ തന്നെ ലോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/13&oldid=177730" എന്ന താളിൽനിന്ന് ശേഖരിച്ചത്