താൾ:CiXIV262.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 67

അങ്ങിനെ ഒരു ദിവസം സുകുമാരൻ പതിവു
പോലെ പാലത്തിന്മേൽ ഇരുന്ന കാറ്റു കൊള്ളുമ്പോൾ
കൃഷ്ണവൎണ്ണത്തിലുള്ള ഉന്നതമായ അശ്വദ്വയത്തെ ബ
ന്ധിച്ചതും വിമാന സദൃശവും ആയ ഒരു സാരട്ടിൽ
കയറി ഒരു യോഗ്യൻ ഓടിച്ചുകൊണ്ട വരികയും അടു
ത്ത വന്നപ്പോൾ വണ്ടിയിൽനിന്ന ഇറങ്ങി സുകുമാരൻ
ഇരിക്കുന്നതിന്റെ അരികത്തുള്ള ഒരു ബഞ്ചിന്മേൽ ഇ
രിക്കുകയും ചെയ്തു. അദ്ദേഹവും കാറ്റു കൊള്ളാനായിട്ടത
ന്നെ വന്നിട്ടുള്ളാളാണ. അദ്ദേഹത്തിന്റെ പേര ചന്ദ്ര
നാഥബാനൎജ്ജിയെന്നാണ. ചന്ദ്രനാഥബാനൎജ്ജി ഇം
ഗ്ലീഷ ഒട്ടും അറിയാത്ത ഒരു പഴയ സമ്പ്രദായക്കാരനാ
ണ. അദ്ദേഹം കാശീപട്ടണത്തിലെ ഒരു വലിയ കച്ച
വടക്കാരനും, കിട്ടുന്ന ആദായം മുഴുവനും സുഖാനുഭവ
ത്തിന്നും സ്നേഹിതന്മാരെ സൽക്കരിക്കേണ്ടതിന്നും വേ
ണ്ടി ചിലവ ചെയ്യുന്ന ഒരു ഉദാരപുരുഷനും, സ്നേഹിത
ന്മാരെ സമ്പാദിപ്പാൻ അതി വിരുതനും, ആയിരുന്നു.
അദ്ദേഹം സുകുമാരനെ കണ്ടപ്പോൾ "ആരാണിത!
മനസ്സിലായില്ലല്ലൊ. ഇയ്യാളെ വളരെ പരിചയമുള്ള
ഒരാളെ പോലെ തോന്നുന്നു. ആട്ടെ, ചോദിച്ചാൽ അ
റിയാമെല്ലൊ" എന്നിങ്ങിനെ താനെ മനസ്സുകൊണ്ട
ആലോചിച്ച സുകുമാരനോട ഓരോന്ന ചോദിച്ചു തുടങ്ങി.

ചന്ദ്ര - അങ്ങയെ പരിചയം ഉള്ളതുപോലെ തോന്നു
ന്നു. അങ്ങ ആരാണെന്ന അറിവാൻ ആഗ്രഹ
മുണ്ടായിരുന്നു.

സുകു - ഞാൻ കാശ്മീര രാജ്യക്കാരിൽ ഒരുവനാണ. എ
ന്നെ അങ്ങേക്ക പരിചയമുണ്ടാവാൻ കാരണമില്ല.

ചന്ദ്ര - ഇവിടെ വന്നത തീൎത്ഥയാത്രക്കാരുടെ നിലയിൽ
ആയിരിക്കാം, അല്ലെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/87&oldid=193844" എന്ന താളിൽനിന്ന് ശേഖരിച്ചത്