താൾ:CiXIV262.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 ആറാം അദ്ധ്യായം

രുന്നു സുകുമാരന ആ സമയം നേരിട്ടുണ്ടായിരുന്ന
ബുദ്ധിമുട്ട.

കാശിയിൽ എത്തിയതിന്ന ശേഷം അവൻ നട
വടികളെല്ലാം ഒന്ന മാറ്റി. മണി കൎണ്ണികയിൽ പോയി
അരുനോദയത്തിന്ന സ്നാനം ചെയ്യും. സ്വാമിദൎശന
വും തേവാരവും കഴിച്ച ഒമ്പത മണിക്ക മടങ്ങി താമ
സിക്കുന്ന സ്ഥലത്ത എത്തും. ഭക്ഷണം പത്തരമണി
ക്ക തന്നെ കഴിക്കാത്ത ദിവസമില്ല. പകൽ മൂന്നു
മണി കഴിഞ്ഞാൽ ചായ കഴിച്ച, വെള്ളശ്ശീലകൊണ്ടുള്ള
ഒരു അടികുപ്പായം, അതിന്ന മിതെ ഒരു പ്ലാനൽ
കോട്ട, ചെറിയ ഒരു തൊപ്പി, ജോഡ്, ഇതകൾ
ധരിച്ച പുതിയ പരിഷ്കാരപ്രകാരം ഒരു വടിയും എടുത്ത
അവൻ പുറത്ത പോകും. അഞ്ചു മണി കഴിഞ്ഞാൽ
ഒരോ ഘാട്ടുകളിൽ കരിങ്കല്ലുകൊണ്ട ഗംഗയിലേക്ക എ
റക്കി കെട്ടിയ കൂപ്പിന്മേലും, ചില ദിവസം രാജഘാ
ട്ടിൽ അതി വിശേഷമായും ഗംഭീരമായും എത്രയും ദ്രവ്യം
ചിലവ ചെയ്തും കെട്ടി ഉണ്ടാക്കിയ ഇരുമ്പു പാലത്തി
ന്മേൽ ജനങ്ങൾക്ക ഇരിപ്പാൻ വരിവരിയായി വെച്ചി
ട്ടുള്ള ബഞ്ചിന്മേലും, ഇരുന്നുകൊണ്ട ഗംഗയിലേക്ക
നോക്കി നിൎമ്മലമായ മന്ദ സമീരണനെ ഏറ്റുകൊണ്ടി
രിക്കും. ആറ മണി കഴിഞ്ഞാൽ പാദക്ഷാളനവും പാ
പഹരമായ പരമശിവ ദൎശനവും കഴിഞ്ഞ മടങ്ങി പാ
ൎക്കുന്നേടത്ത എത്തും. അത്താഴം കഴിഞ്ഞാൽ മനോവി
നോദത്തിന്നായി അല്പം ഇംഗ്ലീഷു നോവലും വായിക്കും.
ഇങ്ങിനെയായിരുന്നു സുകുമാരൻ അവിടെ ദിവസം
കഴിച്ചു വന്നിരുന്നത. "തലമുടിയുള്ളവൎക്ക ചാച്ചും ചെ
രിച്ചും കെട്ടാം" എന്നുള്ള പഴഞ്ചൊല്ലുപോലെ മഹാന്മാർ
ഏത വേഷം കെട്ടിയാലും ശോഭിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/86&oldid=193841" എന്ന താളിൽനിന്ന് ശേഖരിച്ചത്