താൾ:CiXIV262.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 ആറാം അദ്ധ്യായം

എറങ്ങിനിന്ന നൊക്കിയസമയം അവൻ അവിടെകണ്ട
തായ കാഴ്ചകളെ എത്രയും സംക്ഷേപമായി പറയാം.

വണ്ടിയിൽ വരുന്ന സ്നേഹിതന്മാരെ എതിരേ
ല്ക്കെണ്ടതിന്ന വന്നിട്ടുള്ള യോഗ്യന്മാർ സംഭ്രമത്തോ
ടെ വണ്ടിയിലേക്ക നോക്കിക്കൊണ്ട അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്ന തിരക്ക. ഉദ്യോഗം നിമിത്തം അധികം കാലം
തമ്മിൽ കാണ്മാൻ സംഗതിവരാത്തവരായ ഗൂഢപുരുഷ
ന്മാരെ ഒന്ന കാണ്മാനുള്ള അത്യാഗ്രഹത്തോടുകൂടി വന്നി
ട്ടുള്ള സുന്ദരിമാരായ യൂറോപ്യൻ യുവതികൾ കൂടകൂടെ വ
ണ്ടിയിലേക്ക നോക്കിക്കടാക്ഷിക്കുന്ന ഒരു കാഴ്ച. വിദ്യാ
ഭ്യാസത്തിന്നവേണ്ടി അനേകകൊല്ലങ്ങളായിട്ട അച്ശന
മ്മമാരെ പിരിഞ്ഞ താമസിക്കുന്ന മക്കളെ കൂട്ടിക്കൊണ്ടു
പോകേണ്ടതിന്ന വണ്ടി എത്തുന്നതിന്ന മുമ്പതന്നെ തെ
യ്യാറായി വന്നനില്ക്കുന്ന യൂറോപ്യൻ ദമ്പതിമാർ വ
ണ്ടിയിൽ നിന്നു കുട്ടികളെ കൈപിടിച്ച എറക്കുന്നതും അ
ത്യന്തം സന്തോഷത്തോടുകൂടി അവരെ ചുംബിക്കുന്നതും
ആയ ഒരു കാഴ്ച. സീവിൽസൎവ്വീസ്സമുതലായ ഉദ്യോഗ
പരീക്ഷക്ക പഠിപ്പാനായി യൂറോപ്പമുതലായ ദ്വീപാന്തര
ങ്ങളിലേക്ക പോകുന്നവരും പതിനഞ്ചും പതിനാറും വയ
സ്സ പ്രായമുള്ളവരും ആയ കുട്ടികളെ വണ്ടിയിൽ കയറ്റി
അയപ്പാൻ അനുയാത്രയായിവന്നവരായ അച്ശനമ്മമാ
രുടെയും ബന്ധുജനങ്ങളുടെയും ഗൽഗദാക്ഷരങ്ങളോടുകൂ
ടിയ ആശീൎവ്വചനകോലാഹലങ്ങൾ. രണ്ടും മൂന്നും കൊ
ല്ലത്തോളം തമ്മിൽ കണ്ടിട്ട തന്നെ ഇല്ലാത്ത ഭൎത്താക്കന്മാ
രെ ഒന്ന കാണേണ്ടതിന്ന അതി സക്തിയോടുകൂടെ പുറ
പ്പെട്ടവന്നവരും ചെറുപ്പക്കാരും ആയ വെള്ളക്കാരുടെ
സ്ത്രീകൾ താനെ ടിക്കറ്റ വാങ്ങുന്നതും, സാമാനങ്ങൾ
കൂലിക്കാരെക്കൊണ്ട വണ്ടിയിൽ എടുത്തവെപ്പിച്ച അവൎക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/78&oldid=193821" എന്ന താളിൽനിന്ന് ശേഖരിച്ചത്