താൾ:CiXIV262.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 59

കൂലികൊടുത്ത പിരിക്കുന്നതും, അനുയാത്രയായി വന്നവ
രോട യാത്രപറഞ്ഞ വണ്ടിയിൽ കയറുന്നതും ആയ ഒരു
കാഴ്ച. മേഘനിസ്വനംപോലെയുള്ള ശബ്ദത്തെ ഉണ്ടാ
ക്കുന്നതും യാത്രക്കരുടെ പെട്ടിമുതലായ നാനാവിധസാ
മാനങ്ങൾ കയറ്റിയ്തും ആയ ഒരു മാതിരി ഉന്തുവണ്ടിക
ളെ പൊർട്ടർമാർ തള്ളിക്കൊണ്ടപോകുന്നതും അതുകൾ ക
യറ്റേണ്ടുന്ന വണ്ടികളിൽ അടക്കി അടക്കി വെക്കുന്ന
ന്നതും ആയ മറ്റൊരു കാഴ്ച. ഓരോ പ്രധാന സ്ഥല
ങ്ങളിലേക്കുള്ള എഴുത്തുകൾമുതലായ്ത പ്രത്യേകം പ്രത്യേ
കം കെട്ടി മുദ്രവെച്ച തെയ്യാറാക്കിയ സഞ്ചികളെ വാങ്ങി
ക്കൊണ്ടുപോകേണ്ടതിന്ന വന്നവരായ തപ്പാൽ ശുപാ
യിമാർ ഭംഗിയിൽ ഉള്ളതും ഒരേമാതിരിയിൽ ഉള്ളതും
ആയ ഉടുപ്പുകൾ ധരിച്ച വരിവരിയായി നില്ക്കുന്ന ഒരു
കാഴ്ച. മൂന്നാംക്ലാസ്സ വഴിയാത്രക്കാൎക്ക വിശ്രമിപ്പാൻ
അതിവിശേഷമായി തീൎത്തിട്ടുള്ള വലിയ ഒരു മുറിയുടെ വാ
തിൽ ഒരുവൻചെന്ന തുറക്കുന്നതും ആ സമയം അതിൽ
കൂടിയ അനേകജനങ്ങളും ഒന്നായി ഞാൻ മുമ്പെ ഞാൻ
മുമ്പെ എന്നിങ്ങിനെ ഉന്തിയും തള്ളിയും കൊണ്ട പുറത്ത
കടക്കുന്നതും വണ്ടിയിൽ ഒഴിവ കാണാത്തതിനാൽ കു
ണ്ഠിതപ്പെട്ട പരിഭ്രമിച്ച അങ്ങോട്ടുമിങ്ങോട്ടും ഓടി നട
ക്കുന്നതും ആയ ഒരു കാഴ്ച. ആ തക്കത്തിൽ മോഷ്ടി
പ്പാൻ അവസരം നോക്കിക്കൊണ്ട നടക്കുന്ന ഒരു മാ
തിരി കള്ളന്മാരുടേയും ആ വക കള്ളന്മാരെ പിടിപ്പാൻ
സാധിക്കാത്തവരായ ഒരു കൂട്ടം പോല്ലീസ്സകാരുടെയും
സംഭ്രമം. ഇതുകളെല്ലാം കണ്ടും കേട്ടും സുകുമാരന വള
രെ വിസ്മയം തോന്നി. അപ്പോൾ വണ്ടിയിൽനിന്ന
പരിചയമായ ബാബുഗോവിന്ദലാല "അങ്ങേക്ക വ
ണ്ടി പ്രത്യേകം വന്നിട്ടില്ലാത്തതകൊണ്ട നോക്ക രണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/79&oldid=193824" എന്ന താളിൽനിന്ന് ശേഖരിച്ചത്