താൾ:CiXIV262.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 നാലാം അദ്ധ്യായം

ടുകൂടിയ ശീലകൾ തറച്ചതും ആയ കസാല ൟസി
ചേയർ സോഫാ ഇതകളും, നിരത്തിയും വട്ടത്തിലും
വെച്ചിട്ടുണ്ട. മുറികളുടെ ചുമരിന്മേൽ പലേടത്തും കാ
ട്ടി കലമാൻ മുതലായ മൃഗങ്ങളുടെ ശൃംഗങ്ങളോടുകൂടിയ
തലകളേയും, രത്നാകരത്തിന്റെ അനുഭാഗത്തിൽനി
ന്ന ഉല്പത്തിയാകുന്നതും ലതാകൃതിയിൽ പരിണമിച്ച
തും ആയ അനേക വിശേഷ പദാൎത്ഥങ്ങളേയും, തറച്ച
തിന്റെ കൌതുകം പറയാവതല്ല. സൂൎയ്യ ചന്ദ്രന്മാരു
ടെ രശ്മിയൊ വിളക്കിന്റെ പ്രഭയൊ പ്രതിബിംബി
ക്കുന്ന സമയം, ഒന്നിനെ അനേകങ്ങളായും നാനാവ
ൎണ്ണങ്ങളായും കാണിക്കുന്നതും കുല കുലയായി തൂങ്ങുന്ന
തും ആയ കുലപ്പാനീസ്സുകൾ വരി വരിയായി തൂക്കീട്ടു
ള്ളവ അനേകം ൟ ഒഴിഞ്ഞ മുറിയിൽനിന്ന കടക്കാൻ
തക്ക നാല മുറികളുണ്ട. അതിൽ ഒന്ന ശയനഗൃഹ
മാണ- ആ അറയിൽ പുലാവ, അകില, മുതലായ മര
ത്തരങ്ങളെക്കൊണ്ട ഒഴുക്കൻ മാതിരിയിൽ പണി ചെയ്ത
വാർണീഷ് കൊടുത്തിട്ടുള്ളതും, വീരവാളി പട്ടുകൊണ്ട
പൊതിഞ്ഞിരിക്കയൊ എന്ന തോന്നുമാറ അത്ര വിശേ
ഷമായി ചായം കൊടുത്തിട്ടുള്ളതും, ആയ പലേ മാതിരി
കട്ടിലുകളും, കോച്ചുകളും, അനേകമനേകം. അവകളെ
ല്ലാം മാൎദ്ദവംകൊണ്ട ശിരീഷ കുസുമങ്ങളെക്കൂടി ജയിക്കു
ന്ന വിശേഷമായ പട്ടു ശയ്യകളെക്കൊണ്ടും ഉപധാനങ്ങ
ളെക്കൊണ്ടും അലങ്കരിക്കപ്പെട്ടവയാണ. മറ്റൊരു മുറി
കളിക്കുള്ളതാണ. അതിൽ അനേക തരത്തിലുള്ള കളി
ക്കോപ്പുകൾ ഭംഗിയിൽ വെച്ചിട്ടുണ്ട. മറ്റെ മുറി
യിൽ ചെന്നു നോക്കിയാൽ അത പുസ്തക ശാലയാണെ
ന്ന കാഴ്ചയിൽതന്നെ തോന്നും. അതിലും ഒന്നു രണ്ടു
മേശകൾ, അതുകൾക്ക ചുറ്റും കയ്യില്ലാത്ത കസാലകൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/54&oldid=193761" എന്ന താളിൽനിന്ന് ശേഖരിച്ചത്