താൾ:CiXIV262.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 33

വെച്ചിട്ടുള്ളതിന്റെയും, വ്രാന്തകളുടെ ചുറ്റും അൎദ്ധച
ന്ദ്രാകാരത്തിൽ കരിങ്കല്ലുകൊണ്ട കമാൻ വളച്ച കെട്ടിയ
തിന്റെയും, ഭംഗി വാചാമഗോചരം തന്നെ. ചുറ്റി
ക്കൊണ്ട കയറാനുള്ളവയും അതി ഗംഭീരങ്ങളുമായ കോ
ണികളിൽകൂടി കയറി ചെന്നാൽ വ്രാന്തയിലേക്കും അ
തിൽനിന്ന കടക്കുന്നത എത്രയും വിസ്താരമേറിയ ഒരു
ഒഴിഞ്ഞ മുറിയിലേക്കും ആകുന്നു. വ്രാന്തകളുടെ നാല
വക്കത്തും ചൂരൽകൊണ്ട നെയ്ത പച്ചച്ചായം കൊടുത്തി
ട്ടുള്ളതും ചുരുട്ടാവുന്നതും ആയ തട്ടികൾ തൂക്കുകയും നി
ലത്തെല്ലാം ചൂരൽപായ വിരിക്കുകയും, ചെയ്തിട്ടുണ്ട. നാ
നാവൎണ്ണങ്ങളോടു കൂടിയ മാർബൾ കല്ലുകളെക്കൊണ്ട പ
ടുക്കപ്പെട്ടതായ അറകളുടെ നിലത്തെല്ലാം പട്ടുപരമധാ
നികളേയും വ്യാഘ്ര ചൎമ്മങ്ങളേയും വിരിക്കുകയും എ
ല്ലാ ജനോലകളിലും വാതിലുകളിലും വിശേഷമായ കസ
വ തുണികൊണ്ടുണ്ടാക്കപ്പെട്ട തിരശ്ശീലകളെത്തുക്കുകയും,
ചെയ്തിരിക്കുന്നു. ചന്ദ്രകാന്തങ്ങളാലും മാണിക്യങ്ങളാ
ലും നിൎമ്മിക്കപ്പെട്ട അറകളുടെ ഭിത്തികളെല്ലാം തങ്കവ
ൎണ്ണത്തിലുള്ള കൂടോടു കൂടിയ അനേക പടങ്ങളെകൊണ്ടും
മൂന്നും നാലും കോൽ നീളമുള്ള വലിയ വലിയ വെള്ള
കണ്ണാടികളെകൊണ്ടും അലങ്കരിക്കപ്പെട്ടവയാണ. വ്രാ
ന്തയിൽനിന്ന കടക്കുന്ന ആ ഒഴിഞ്ഞ മുറി സ്നേഹിത
ന്മാർ വന്നാൽ അവരെ സൽക്കരിച്ചിരുത്തി സംസാ
രിപ്പാനുള്ള മുറിയാണ. അതിൽ വൃത്താകാരത്തിലും ച
തുരാകാരത്തിലും ഉള്ള അനേകം മേശകളും, തേക്ക വീ
ട്ടി മുതലായ മരങ്ങളെക്കൊണ്ട പണി ചെയ്തിട്ടുള്ളതും വ്യാ
ളവദനം, ലത, പുഷ്പം ഇതകളുടെ ആകൃതിയിൽ അ
ത്ഭുതമാകുംവണ്ണം കൊത്ത വേലകൾ ചെയ്തിട്ടുള്ളതും മ
യിൽ കുക്കുടം മുതലായ പക്ഷിവൎഗ്ഗങ്ങളുടെ രൂപങ്ങളോ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/53&oldid=193759" എന്ന താളിൽനിന്ന് ശേഖരിച്ചത്