താൾ:CiXIV262.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 ഒന്നാം അദ്ധ്യായം

ഭേദങ്ങൾ, നദികളുടെ ഉല്പത്തി, നവഗ്രഹങ്ങളുടെ സ്ഥി
തിഭേദങ്ങളും ഗതിഭേദങ്ങളും, ഇടി, മഴ, മഞ്ഞ, ഇതുക
ളുടെ സൂക്ഷ്മാവസ്ഥ, കാൎയ്യകാരണങ്ങളെ തിരിച്ചറിവാനു
ള്ള ഓരോരോ മാൎഗ്ഗങ്ങൾ, ജീവജന്തുക്കളുടെ അന്തൎഭാഗ
ത്തിലുള്ള സ്ഥിതികളേയും, പക്ഷിമൃഗാദികളുടെ ജാതിഭേ
ദങ്ങളേയും തിരിച്ചറിവാനുള്ള ശക്തി, ശരീരസുഖശാ
സ്ത്രം, ഓരോരോ രാജ്യചിത്രങ്ങൾ, ഇതുകളെ അച്ശൻ
ഉപദേശിച്ചു കൊടുക്കുന്നതിനെ എത്രയും ശ്രദ്ധയോടെ
ഗ്രഹിക്കുകയും ചെയ്യും. ഭക്ഷണം കഴിഞ്ഞാൽ അച്ശ
ൻ സബാരിക്ക വിളിക്കുന്നവരെ കാവ്യനാടകാലങ്കാരാ
ദികളിൽ പരിശ്രമിച്ചു കൊണ്ടിരിക്കും. അത്താഴം കഴി
ഞ്ഞാൽ ബുദ്ധിപരിഷ്കാരത്തിന്നവേണ്ടി അച്ശൻ സാ
രമായി ഓരോന്ന ഉപദേശിച്ചു കൊടുക്കുന്നതിനെ ക്ഷ
ണത്തിൽ മനസ്സിലാക്കും. അതിന്നശേഷം ഒന്ന രണ്ട
കീൎത്തനങ്ങൾ പാടി അച്ശനെ കേൾപ്പിക്കും. നിദ്രയു
ടെ ബാധ അല്പം തുടങ്ങിയാൽ പതിവപോലെ തന്റെ
മണിമഞ്ചത്തിൽ പോയി കിടന്നുറങ്ങുകയും ചെയ്യും.
ഇങ്ങിനെയാണ ഇന്ദുമതിയുടെ ദിനചൎയ്യാ.

ഇന്ദുമതിക്ക എത്രയും പ്രിയപ്പെട്ട ഒരു ദാസിയു
ണ്ടായിരുന്നു. അവളുടെ പേര രുഗ്മീഭായി എന്നായിരു
ന്നു. അവൾ നിഷധരാജ്യത്ത ജനിച്ച വൾൎന്നവളും
ബാല്യത്തിൽ തന്നെ ഇന്ദുമതിയുടെ മാതാവിന്റെ ഇ
ഷ്ടസഖിയായി പാൎത്തിരുന്നവളും ആയിരുന്നു. അവ
ൾ എപ്പോഴും അരികത്ത തന്നെ ഉണ്ടായിരുന്നതകൊ
ണ്ട ഇന്ദുമതി അമ്മ മരിച്ച ദുഃഖം കൂടെ അറിഞ്ഞിരുന്നി
ല്ല. അവർ തമ്മിൽ അമ്മയും മകളും പോലെയായിരു
ന്നു വിചാരിച്ചു വന്നിരുന്നത. ഇന്ദുമതി കിടക്കാൻ
പോയാൽ അവൾക്ക തുണയായി രുഗ്മീഭായിയും ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/24&oldid=193686" എന്ന താളിൽനിന്ന് ശേഖരിച്ചത്