താൾ:CiXIV262.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 5

അറയിൽ പൊയി കിടക്കും. ഇനി ഇന്ദുമതിയുടെ രൂ
പലാവണ്യത്തെ കുറിച്ച അല്പമെങ്കിലും പറയാതെ ഇരു
ന്നാൽ വായനക്കാൎക്ക രസം മതിയാകയില്ലെന്നുള്ള വി
ചാരത്തിന്മെൽ കുറഞ്ഞൊന്ന പറയുന്നു.

ഇന്ദുമതിയുടെ കറുത്തിരുണ്ട നീണ്ട ചുരുണ്ടുള്ള
വേണിയും, അതിമനോഹരമായ നെറ്റിത്തടവും, കരി
ങ്കുവലയങ്ങളെ വേദനപ്പെടുത്തുന്ന നയനങ്ങളും, തൊ
ണ്ടിപഴത്തിനെ മണ്ടിക്കുന്ന അധരവും, ചന്ദ്രബിംബ
ത്തിന്റെ ചന്തം കുറക്കുന്ന വദനാരവിന്ദവും, കുംഭി
കുംഭങ്ങളെ സ്തംഭിപ്പിക്കുന്ന കുചകുംഭങ്ങളും, സ്തനകുംഭ
ങ്ങളുടെ ഭാരാധിക്യത്താൽ ഇപ്പോൾ പൊട്ടിപ്പോകുമൊ
എന്ന തോന്നുമാറ അത്ര കൃശമായ മദ്ധ്യപ്രദേശവും,
മാൎദ്ദവംകൊണ്ട ശിരീഷ കുസുമങ്ങളേയും വൎണ്ണംകൊണ്ട
ചമ്പകദളങ്ങളേയും തോല്പിക്കുന്ന അംഗങ്ങളും, മറ്റും
കാണുമ്പോൾ യുവാക്കന്മാരുടെ ഹൃദയത്തിൽ ഉണ്ടാകുന്ന
ഓരോരോ വികാരഭേദങ്ങളെ പറഞ്ഞറിയിക്കുന്നത അ
സാദ്ധ്യമെന്ന തീൎച്ച തന്നെ. ഇന്ദുമതി തനിക്ക പതി
നാറ വയസ്സ പ്രായം ചെന്നപ്പൊഴെക്ക കാവ്യനാടകാലം
കാരാദികളിൽ പരിജ്ഞാനവും, സംഗീത വിദ്യയിൽ
നൈപുണ്യവും, സമ്പാദിച്ചതിന്നുപുറമെ, സ്വദേശഭാ
ഷയും, ഹിന്തുസ്ഥാനിമുതലായ ചില ഇതരഭാഷകളും,
എഴുതുവാനും വായിപ്പാനും പഠിച്ചു. എന്ന തന്നെയുമല്ല
രാജ്യഭരണത്തിന്ന വേണ്ടിയ ഓരോരോ തന്ത്രങ്ങളും നീ
തികളും വഴിപോലെ ഗ്രഹിക്കുകയും ചെയ്തു. വിശെഷി
ച്ച ഓരോരോ രാജ്യചരിത്രങ്ങൾ വായിച്ച മനസ്സിലാ
ക്കുന്നതിലും, തുന്നൽ പണികളിലും, ചിത്രം എഴുതുന്ന
തിലും, അവൾ അത്യന്തം വിദഗ്ധയായിതീൎന്നു. അവൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/25&oldid=193689" എന്ന താളിൽനിന്ന് ശേഖരിച്ചത്