താൾ:CiXIV262.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 ഒന്നാം അദ്ധ്യായം

നെന്ന പ്രസിദ്ധനായ ഒരു മഹാരാജാവ രാജ്യഭാരം
ചെയ്തു വന്നിരുന്നു. അദ്ദേഹം വംശശുദ്ധികൊണ്ടും,
യശൊധനംകൊണ്ടും, വിദ്യാ, ധനം, പേൗരുഷം ഇതു
കളെകൊണ്ടും അദ്വിതീയനായിരുന്നു. അക്കാലങ്ങളിൽ
നീതിശാസ്ത്രപ്രകാരം പ്രജാപരിപാലനം ചെയ്തുവരുന്ന
വരിൽ അഗ്രേസരൻ പ്രതാപരുദ്രമഹാരാജാവായിരുന്നു
എന്ന പറവാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. ധൎമ്മമാൎഗ്ഗ
ത്തെ ലേശവും ലംഘിക്കാതെ എത്രയും നീതിയോടെ രാ
ജ്യഭാരം ചെയ്തുവന്നിരുന്നതകൊണ്ട എല്ലാ പ്രജകളും അ
ദ്ദേഹത്തെ വഴിപോലെ സ്നേഹിച്ചുവന്നു. അദ്ദേഹ
ത്തിന്നു ഒരു പുത്രിമാത്രമെ ഉണ്ടായിരുന്നുള്ളു. അവളു
ടെ ബാല്യകാലത്ത തന്നെ മാതാവ കാലഗതിയെ പ്രാ
പിച്ചു. പുത്രസമ്പത്തുണ്ടായി കാണാതിരുന്നതുകൊണ്ട
രാജാവ എല്ലാസമയത്തും കുണ്ഠിതനായിതീൎന്നു. എന്നാൽ
അദ്ദേഹം ധൈൎയ്യശാലിയായതുകൊണ്ട ആ വക ചേഷ്ട
കളെ യാതൊന്നും പുറത്ത കാണിക്കാതെതന്നെ കഴിച്ചു
കൂട്ടി. പ്രതാപമുദ്ര മഹാരാജാവിന്റെ പുത്രിയുടെ പേര
ഇന്ദുമതീയെന്നായിരുന്നു. ചെറുപ്പത്തിൽതന്നെ മാതാ
വ കാലഗതിയെ പ്രാപിച്ചു പോയതുകൊണ്ട ഇന്ദുമതി
അച്ശന്റെ അസാമാന്യമായ ദയക്കും വാത്സല്യത്തിന്നും
പ്രത്യേകം ഒരു പാത്രമായിതീൎന്നു. ഇന്ദുമതിയുടെ സഹ
പാഠിയായിട്ട സുകുമാരനെന്ന പേരായ ഒരു കുട്ടിയുമ
ണ്ടായിരുന്നു. ഇനി ഇന്ദുമതിയുടെ യോഗ്യതയെ കുറി
ച്ച അല്പം പറയാം.

രാജാവിനു ഇന്ദുമതിയേയും ഇന്ദുമതിക്ക രാജാ
വിനെയും വിട്ടു പിരിഞ്ഞാൽ ഒട്ടും തന്നെ സുഖമില്ലാതെ
യായി തീരും. അതൊരു ആശ്ചൎയ്യകരമായ അവസ്ഥ
യല്ലന്ന മാത്രമല്ല പ്രകൃതിസിദ്ധമാണ താനും. രാജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/22&oldid=193681" എന്ന താളിൽനിന്ന് ശേഖരിച്ചത്