താൾ:CiXIV262.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്ദുമതീ സ്വയംവരം.

ഒന്നാം അദ്ധ്യായം.

പ്രാരംഭം.

ഇന്ത്യാരാജ്യത്തിന്റെ ഉത്തരഭാഗത്തെ കിഴക്കപ
ടിഞ്ഞാറായി നീണ്ടു കിടക്കുന്ന ഹിമാലയം പൎവ്വതത്തി
ന്റെ താഴ്വരയിൽ കാശ്മീരമെന്നൊരു രാജ്യമുണ്ടെന്ന എ
ല്ലാവരും കേട്ടിരിപ്പാൻ സംഗതിയുണ്ട. ആ രാജ്യത്ത
കാശ്മീര ചക്രവൎത്തികൾക്ക വസിപ്പാൻ അതിമനോഹ
രമായ ഒരു രാജധാനിയുള്ളത അല്പം ഒരു ഉയൎന്ന പ്ര
ദേശത്താണ സ്ഥാപിക്കപ്പെട്ടിരിക്കുന്നത. അതിന്ന അ
ത്യുന്നങ്ങളും അതിഗംഭീരങ്ങളും ആയ നാല ഗോപുര
ങ്ങളും, എത്രയും ഉറപ്പിലും വെടിപ്പിലും കെട്ടിട്ടുള്ളപ്രാകാ
രഭിത്തികളും ഉണ്ട. ആ രാജധാനി, ദീൎഘവിസ്താര
ത്തിലും ആഴത്തിലും തീൎത്തിട്ടുള്ള കിടങ്ങുകളാൽ ചുറ്റപ്പെ
ട്ടതാണ. പ്രാകാരഭിത്തിക്ക ചുറ്റുമുള്ള ആ വക കിട
ങ്ങുകളിൽ പങ്കേരുഹങ്ങൾ വികസിച്ച തിങ്ങിവിങ്ങി നി
ല്ക്കുന്നതു കണ്ടാൽ രാജധാനിക്കകത്തുള്ള തരുണീജനങ്ങ
ളുടെ മുഖങ്ങളെ സ്വതേജസ്സുകൊണ്ട ജയിക്കേണമെ
ന്നുള്ള ശുഷ്കാന്തിയോടുകൂടി കോട്ട വളഞ്ഞുകൊണ്ട നി
ല്ക്കുകയാണെന്നുതന്നെ തോന്നും. ആ രാജധാനിക്കക
ത്തുള്ള കേളീഗൃഹങ്ങളുടെ രത്നഭിത്തികളിൽനിന്ന ഉൽഭൂ
തങ്ങളായ തേജഃപുഞ്ജംകൊണ്ട സൂൎയ്യ ചന്ദ്രന്മാരുടെ ര
ശ്മിജാലം കേവലം ദിനദീപദശയെ പ്രാപിക്കുന്നും ൟ
വക ഗുണങ്ങളോടുകൂടിയ കാശ്മീരരാജ്യത്തെ പ്രതാപരുദ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/21&oldid=193679" എന്ന താളിൽനിന്ന് ശേഖരിച്ചത്