താൾ:CiXIV262.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 ഒമ്പതാം അദ്ധ്യായം

പ്രതാപരുദ്രമഹാരാജാവ രണ്ടാമതവിവാഹംചെ
യ്ത രാജ്ഞി അനുഭവിച്ച അനേകം കഷ്ടതകളെയെല്ലാം പ
റയുക എന്ന വെച്ചാൽ ൟ കഥ വ്യസനഘട്ടം കൊണ്ട
അവസാനിപ്പിക്കേണ്ടിവരും. അങ്ങിനെ വരുന്നത ഗ്ര
ന്ഥങ്ങൾക്ക അമംഗലമായ്തകൊണ്ട അതുകളെ ഇവിടെ
പ്രസ്താവിക്കുന്നില്ല.

ശ്ലോകം

സദാവാമദേവന്റെ ചിത്തേവസിക്കും
സദാനന്ദവിത്തേ ശരണ്യെ നമസ്തെ
തഥാ ബാലചിത്തത്തിനുല്ലാസമേകും
കഥാസാരമിപ്പോളുരച്ചേനിതാ ഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/144&oldid=193996" എന്ന താളിൽനിന്ന് ശേഖരിച്ചത്